കൽപ്പറ്റ:കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 15ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൽപ്പറ്റയിൽ സമര സംഗമം സംഘടിപ്പിക്കാൻ ജില്ലാ ജനറൽ ബോഡി യോഗത്തിൽ തീരുമാനിച്ചു. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ കെ.പി.സി.സി. പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് എം. എൽ. എ., എ. ഐ. സി. സി. ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് ,കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ടുമാരായ എ. പി. അനിൽകുമാർ എം. എൽ. എ, ഷാഫി പറമ്പിൽ എം.പി., പി. സി. വിഷ്ണുനാഥ് എം. എൽ. എ, എ.ഐ.സി.സി. സെക്രട്ടറി മൻസൂർ അലി ഖാൻ തുടങ്ങിയവർ സംഗമത്തിൽ പങ്കെടുക്കും. രൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ പിൻവാതിൽ നിയമനം, കാർഷിക മേഖലയിലെ വിഷയങ്ങൾ, വന്യമൃഗശല്യം, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾ നേരിടുന്ന വിഷയങ്ങൾ, ആശാവർക്കർമാരുടെ സമരം, ആരോഗ്യ മേഖലയിലെ പ്രതിസന്ധി, മയക്കുമരുന്ന് മാഫിയയുടെ വിളയാട്ടം, ക്രമസമാധാന തകർച്ച, അഴിമതി, ധൂർത്ത് തുടങ്ങിയ വിഷയങ്ങൾ സമരസംഗമത്തിൽ ചർച്ച ചെയ്യും. ജില്ലയിലെ വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്മാർക്കുള്ള ഐഡൻറ്റിറ്റി കാർഡിന്റെ വിതരണവും പരിപാടിയിൽ നടക്കും. യോഗത്തിൽ ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ അധ്യക്ഷനായിരുന്നു. ഐ സി ബാലകൃഷ്ണൻ എം.എൽ.എ ,പി. കെ. ജയലക്ഷ്മി ,കെ.എൽ. പൗലോസ് ,പി.ടി. ഗോപാലക്കുറുപ്പ് ,കെ. കെ. വിശ്വനാഥൻ മാസ്റ്റർ , ടി ജെ ഐസക്, എൻ.കെ വർഗീസ് ,വി എ മജീദ്, കെ വി പോക്കർ ഹാജി, എ പ്രഭാകരൻ മാസ്റ്റർ, ഒ.വി. അപ്പച്ചൻ ,എം എ ജോസഫ് , സംഷാദ് മരക്കാർ ,എംജി ബിജു, ബിനു തോമസ്, എം വേണുഗോപാൽ ,ഡി പി രാജശേഖരൻ ,പി വി ജോർജ് ,പി ഡി സജി, മോയിൻകടവൻ, എൻ യു ഉലഹന്നാൻ, ജി വിജയമ്മ ,ശോഭന കുമാരി, ബീന ജോസ്, നിസി അഹമ്മദ്, കമ്മന മോഹനൻ ,എം പി നജീബ് , ഒ ആർ രഘു , ചിന്നമ്മ ജോസ് ,പി കെ അബ്ദുറഹ്മാൻ ,പി കെ കുഞ്ഞു മൊയ്തീൻ, പോൾസൺ കൂവക്കൽ , എ എം നിഷാന്ത് , ഉമ്മർ കുണ്ടാട്ടിൽ, ബി സുരേഷ് ബാബു, വർഗീസ് മുരിയൻകാവിൽ, ഇ എ ശങ്കരൻ എന്നിവർ സംസാരിച്ചു.
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...
ബത്തേരി : പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18...
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ...
പനമരം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ...
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....