സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എ യുമായി  രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു

:
ലക്കിടി :
കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ ടി യും സംഘവും ഇന്ന് പുലർച്ചെ ലക്കിടിയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ KL 03 AF 6910 നമ്പർ സ്കൂട്ടറിൽ കടത്തികൊണ്ടുപോവുകയായിരുന്ന 2.33 ഗ്രാം MDMA യുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. പൊഴുതന കല്ലൂർ എസ്റ്റേറ്റ് സ്വദേശി കോച്ചാൻ വീട്ടിൽ ഇർഷാദ്. കെ (32) , പൊഴുതന മുത്താറിക്കുന്ന് സ്വദേശി പറമ്പൻ വീട്ടിൽ അൻഷിൽ. പി (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പരിശോധനയിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വി.എ. ഉമ്മർ, പ്രിവൻ്റീവ് ഓഫീസർ കെ.എം. ലത്തീഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രണവ്.എസ്.എൽ , സനൂപ്. സി.കെ, മുഹമ്മദ്മുസ്തഫ.ടി , വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സിബിജ.പി.പി , സൂര്യ.കെ.വി എന്നിവർ പങ്കെടുത്തു. 10 വർഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. MDMA വിൽപ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നു. കൽപ്പറ്റ ജെ.എഫ്. സി.എം.കോടതിയിൽ ഹാജരാക്കിയ പ്രതികളെ വൈത്തിരി സബ്ജയിലിൽ റിമാൻ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കസ്തൂർബാ ഗാന്ധി ദർശൻ വേദി ധർണ്ണ നടത്തി.
Next post ഇ.ജെ. ബാബു വീണ്ടും ജില്ലാ സെക്രട്ടറി:
Close

Thank you for visiting Malayalanad.in