പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ മാതൃകപരമായ ഇടപെടൽ :  ഒരു നാടിൻ്റെ ചിരകാല സ്വപ്നം പൂവണിയുന്നു.

വൈത്തിരി അമ്പലക്കുന്ന്, കോളിച്ചാൽ 16, കുന്നത്തോട്ടം പ്രദേശവാസികളുടെ ദീർഘനാളത്തെ അങ്കണവാടി എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്. വൈത്തിരിയിൽ ടൂറിസം മേഖലയിൽ വൻ മുന്നേറ്റം കാരണം ഭൂമിയുടെ വില പതിന്മടങ്ങായതും ഭൂമിയുടെ ലഭ്യത കുറവുമായ സമയത്ത് അങ്കണവാടി എന്ന ഒരു നാടിൻ്റ സ്വപ്നം നടക്കാതിരുന്ന സമയത്ത് വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ഉടമസ്ഥതയിലുള്ള മൂന്നര സെൻറ് ഭൂമി സൗജന്യമായി വിട്ടു നൽകുകയും കെട്ടിട നിർമ്മാണത്തിന് വൈത്തിരി ഗ്രാമപഞ്ചായത്ത് തുക വകയിരുത്തുകയും ചെയ്തതിനാൽ ഒരു നാടിൻ്റെ ഏറെ കാലത്തെ ആവശ്യം നടപ്പിലാകുകയാണ്. ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമി പിതാവിൻ്റെ ഓർമ്മയ്ക്ക് ഒരു നാടിൻ്റെ പൊതുവായ ആവശ്യത്തിലേക്ക് വേണ്ടി വിട്ടു നൽകിയ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. വി വിജേഷിനെയും അദ്ദേഹത്തിൻറെ കുടുംബത്തെയും ഈ വേളയിൽ സ്മരിക്കുകയും അഭിനന്ദിക്കുകയുമാണ്. മാതൃകാപരമായ അദ്ദേഹത്തിൻ്റെ മാതൃകാപരമായ പ്രവർത്തി നാളെ എല്ലാ പൊതുപ്രവർത്തകർക്കും പ്രചോദനമായി തീരട്ടെ, പ്രസ്തുത അങ്കണവാടി കെട്ടിടത്തിൻ്റെ തറക്കല്ലിടൽ 2025 ജൂലൈ 7 ന് രാവിലെ 10 മണിക്ക് നടക്കും..

Leave a Reply

Your email address will not be published. Required fields are marked *

Previous post കെ സി.എല്‍ സീസണ്‍ 2: മൂന്ന് താരങ്ങളെ നിലനിര്‍ത്തി അദാനി ട്രിവാന്‍ഡ്രം റോയല്‍സ്
Next post മിഷൻ 2025 ന്‍റെ ഭാഗമായി പഞ്ചായത്ത് തല വികസന സെമിനാർ സംഘടിപ്പിച്ചു
Close

Thank you for visiting Malayalanad.in