തിരുവനന്തപുരം; ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ ( ഡബ്ല്യു. എം. സി) 2025 -27 വർഷത്തിലേക്കുള്ള ഭരണസമിതിയിലേക്കുള്ള ഗ്ലോബൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. ഐസക് ജോൺ പട്ടാണി പറമ്പിൽ ( ഗ്ലോബൽ ചെയർമാൻ), ബേബി മാത്യു സോമതീരം ( ഗ്ലോബൽ പ്രസിഡന്റ്) , മൂസ കോയ (ജനറൽ സെക്രട്ടറി), തോമസ് ചെല്ലത്ത് ( ട്രഷർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. ജോണി കുരുവിള (ഗ്ലോബൽ ഗുഡ് വിൽ അംബസിഡർ) , ഡോ. ശശി നടക്കൽ (വി.പി. അഡ്മിൻ) ഉൾപ്പെടെയുള്ള പുതിയ ഭാരവാഹികൾ ഷാർജയിലെ കോർണിഷ് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.
മുൻ അംബാസിഡൻ ടി.പി ശ്രീനിവാസൻ ഐ.എഫ്.എസ് വേൾഡ് മലയാളി കൗൺസിലിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന 30 വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മുൻമന്ത്രിയും എംഎൽഎയുമായ രമേശ് ചെന്നിത്തല മുഖ്യാതിഥിയായി. ഡബ്ല്യു. എം. സി ഇന്ത്യൻ റീജിയൺ ചെയർമാൻ പി.എച്ച് കുര്യൻ റിട്ട. ഐഎഎസ് വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ സെമിനാറുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പത്തനാപുരം ഗാന്ധിഭവൻ ചെയർമാൻ പുനലൂർ സോമരാജൻ, സജീഷ് ജോസഫ് എംഎൽഎ എന്നിവർ സെമിനാറിൽ മുഖ്യപ്രഭാഷണങ്ങൾ നടത്തി. സമാപന സമ്മേളനം ഡബ്ല്യു. എം. സി രക്ഷാധികാരി ഫൈസൽ കൂട്ടിക്കോളൺ ഉദ്ഘാടനം ചെയ്തു.
മിഡിൽ ഈസ്റ്റ് ചെയർമാൻ സന്തോഷ് കെട്ടേത്, പ്രസിഡന്റ് വിനേഷ് മോഹൻ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഡബ്ല്യു. എം. സിയുടെ മറ്റ് ഭാരവാഹികളായി വർഗീസ് പനക്കൽ (അഡ്വൈസറി ബോർഡ് ചെയർമാൻ) , ചാൾസ് പോൾ, ഡോമനിക് ജോസഫ്, രജനീഷ് ബാബു , സിസിലി ജേക്കബ് , ഇർഫാൻ മാലിക്, ടി.കെ. വിജയൻ , ആൻസി ജോയ് (വൈസ് പ്രസിഡന്റുമാർ) ഷാഹുൽ ഹമീദ് , സി.യൂ. മത്തായി , ഡോ. സുനന്ദകുമാരി, കിള്ളിയൻ ജോസഫ്, അബ്ബാസ് ചെല്ലത്ത് (വൈസ് ചെയർമാൻമാർ) , വനിതാ വിഭാഗം പ്രസിഡന്റായി എസ്തർ ഐസക് , മറ്റ് വിവിധ ഫോറം ചെയർമാന്മാർ പ്രസിഡന്റ്‌മാർ, സെക്രട്ടറിമാർ , എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...
ബത്തേരി : പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18...
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ...
പനമരം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ...
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....