കൽപ്പറ്റ : ലക്കിടിയില്‍ നിന്നും ആരംഭിക്കുന്ന വൈത്തിരി പുഴയുടെ തീരത്ത് രണ്ടു കിലോമീറ്റര്‍ ദൂരത്ത് നിലവിലുള്ള ഈറ്റക്കാടുകള്‍ 2007 -09 കാലഘട്ടങ്ങളിലായി പുഴയുടെ സംരക്ഷണത്തിനും പുനര്‍ജ്ജീവനത്തിനുമായി നട്ടു പിടിപ്പിച്ചവയാണെന്നും അവ വെട്ടി നശിപ്പിക്കരുതെന്നും ഒയിസ്ക കല്‍പ്പറ്റ ചാപ്റ്റര്‍ യോഗം ആവശ്യപ്പെട്ടു.
ലക്കിടിയിലെ ചതുപ്പ് നിലങ്ങള്‍ നികന്നതുമൂലം മൃതാവസ്ഥയിലായി മഴ മാറിയാൽ ഉടൻ പൂര്‍ണ്ണമായും വറ്റി പോകുന്ന അവസ്ഥയിലായിരുന്നു വൈത്തിരി പുഴ . പരിസ്ഥിതി ബോധവത്കരണ സംഘടനയായ ഒയിസ്കയും ,ലക്കിടി നവോദയ സ്കൂളും ചേര്‍ന്ന് 2007 ല്‍ പുഴയുടെ പുനര്‍ജ്ജീവനത്തിനും സംരക്ഷണത്തിനുമായാണ് തീരത്ത് ഈറ്റത്തൈകള്‍ വച്ച് പിടിപ്പിച്ചത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വൈത്തിരി ഗ്രാമപഞ്ചായത്ത് കൂടുതല്‍ ദൂരത്ത് പദ്ധതി നടപ്പിലാക്കി. ഇപ്പോള്‍ അത് ഈറ്റക്കാടുകള്‍ ആയി മാറുകയും വേനല്‍ക്കാലത്തും നല്ല തെളിനീരുള്ള പുഴയായി വൈത്തിരി പുഴ മാറുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ അനധികൃതമായി ചിലര്‍ ഈറ്റകള്‍ വെട്ടി കടത്തിയിരുന്നു. ഇപ്പോള്‍ ചില പദ്ധതികളുടെ പേരില്‍ ഈറ്റക്കാടുകള്‍ പൂര്‍ണ്ണമായും വെട്ടി കടത്തുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. അത്തരം നടപടികള്‍ ആരുടെ ഭാഗത്തു നിന്നായാലും അതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും നിയമപരമായി നേരിടാനും ചാപ്റ്റര്‍ യോഗം തീരുമാനിച്ചു. ഈറ്റക്കാടുകള്‍ വെട്ടാന്‍ അനുമതി നല്കുന്ന ഉദ്യോഗസ്ഥര്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ഒയിസ്ക കല്‍പ്പറ്റ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. A. T.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാന് കാദിരി,ലവ്ലി അഗസ്റ്റിൻ,അഡ്വ. എസ് എ നസീർ, സി ഡി സുനീഷ്, കെ ഐ വർഗീസ്,എം മുഹമ്മദ്, സി കെ സിറാജുദീൻ, എം ഉമ്മർ, എൽദോ ഫിലിപ്പ്,ഷംന നസീർ, ഡോ. അനിത നിഷ ദേവസ്യ എന്നിവര്‍ സംസാരിച്ചു.
കൽപ്പറ്റ : ഡോക്ടേഴ്സ് ദിനത്തിൽ കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയം ഡോക്ടർമാരെ ആദരിച്ചു. വയനാട്ടിലെ ആദ്യകാല ഡോക്ടർമാരായ പി.നാരായണൻ നായർ,മാനന്തവാടി, സുൽത്താൻബത്തേരി വിനായക ഹോസ്പിറ്റൽ മാനേജിംങ് ഡയറക്ടർ...
കേരളത്തിലെ ജീവനക്കാർക്കു ലഭ്യമാകേണ്ട ശമ്പള പരിഷ്കരണം പ്രാബല്യത്തിൽ നടത്തുന്നതിന്നുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വയനാട് ജില്ലാ ആസ്ഥാനതേക്ക് ജോയിൻ്റ് കൗൺസിൽ മാർച്ചും ധർണയും നടത്തി.കേരളത്തിലെ ജീവനക്കാർക്ക് 1973 ലെ...
മാനന്തവാടി : ബസ്സും ബൈക്കും കൂട്ടിയിടിച്ച് മൈസൂർ സ്വദേശി മരിച്ചു. കാട്ടിക്കുളം ബാവലി റോഡിൽ വൈകുന്നേരം അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രക്കാരനായ മൈസൂർ സ്വദേശി ആനന്ദാണ്...
സുൽത്താൻ ബത്തേരി:നെന്മേനി പഞ്ചായത്ത് താളൂർ ബസ് സ്റ്റാൻ്റിലെ തമിഴ്നാട് സർക്കാരിൻ്റെ ബോർഡുകൾ മാറ്റുന്നത് സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളിലേയും എം എൽ എമാരുടെ നേതൃത്വത്തിൽ ചർച്ച നടത്തി. സുൽത്താൻ...
സങ്കീർണ്ണമായ ഹൃദയ ശസ്ത്രക്രിയകളെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ സ്നേഹസംഗമമായ "ഹൃദയസ്പർശം 2.0" പരിപാടിക്ക് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി വേദിയായി. കാർഡിയോതൊറാസിക് ആൻഡ് വാസ്കുലർ സർജറിക്ക് (സി.ടി.വി.എസ്)...
മുത്തങ്ങ-: വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ് - ന്റെ നേതൃത്വത്തിൽ നടത്തിയ...