ബത്തേരി: വിൽപ്പനയ്ക്കായി കർണാടകയിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പോലീസിന്റെ പിടിയിൽ. വെങ്ങപ്പള്ളി, പുഴമുടി, ഷരീഫ മൻസിൽ കെ. ഷൈജൽ (42), കൊടുവള്ളി, ആവിലോറ, താഴെ കളത്തിങ്കൽ റഷീദ് (39) എന്നിവരെയാണ് ബത്തേരി പോലീസും ലഹരി വിരുദ്ധ സ്ക്വാഡും പിടികൂടിയത്. മുത്തങ്ങ തകരപാടി പോലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരിൽ നിന്നും 76.44 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. .
18.06.2025 തീയതി രാവിലെയാണ് ഇവർ വലയിലാകുന്നത്. ബാംഗ്ലൂരിൽ നിന്ന് വാങ്ങിയ മയക്കുമരുന്ന് കാറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു. ഡ്രൈവർ സീറ്റിന്റെ ഇടയിലായി പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച നിലയിലായിരുന്നു. സംഘം സഞ്ചരിച്ച കെ.എൽ 73 ഇ 8845 നമ്പർ ഹോണ്ട മൊബീലിയ കാറും പോലീസ് കസ്റ്റഡിയിലെടുത്തു
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബത്തേരി പോലീസ് ഇൻസ്പെക്ടർ രാഘവൻ്റെ നിർദേശപ്രകാരം എസ്.ഐ സോബിൻ, പ്രൊബേഷണൽ എസ്ഐമാരായ സുഹൈൽ, ജിഷ്ണു, എ.എസ്.ഐ സുമേഷ്, സി.പി.ഒ രഞ്ജിത്ത് തുടങ്ങിയവരടങ്ങുന്ന സംഘമാണ് എം.ഡി.എം.എ പിടികൂടിയത്
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...
ബത്തേരി : പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18...
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ...
പനമരം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ...
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....