കൽപ്പറ്റ:
കോഴിക്കോട്-വയനാട് നിർദിഷ്ട നാലുവരി തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻറെ പരിസ്ഥികാനുമതി ലഭിച്ചു.മെയ് 14–15 തീയതികളില്‍ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തിൽ ആനക്കാംപൊയില്‍ –കള്ളാടി–മേപ്പാടി തുരങ്ക പാതയുടെ പ്രവൃത്തി വ്യവസ്ഥകള്‍ പാലിച്ച് കൊണ്ട് നടപ്പിലാക്കാൻ വിദഗ്ദ സമിതി ശുപാർശ ചെയ്തിരുന്നു.നേരത്തെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംസ്ഥാന വിദഗ്ധസമിതി മാർച്ചിൽ പദ്ധതിയ്ക്ക് അനുമതി നൽകിയിരുന്നു. ഈ നിർദേശങ്ങൾ അന്തിമമായി അംഗീകരിക്കേണ്ട സംസ്ഥാന പരിസ്ഥിയാഘാത വിലയിരുത്തൽ അതോറിറ്റി അംഗങ്ങളുടെ കാലാവധി അവസാനിച്ചിരുന്നു. ഇതോടെയാണ് കന്ദ്ര വിദഗ്ധസമിതിയുടെ പരിഗണനയ്ക്കു വിട്ടത്.വിവിധ ഉപാധികളോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പാരിസ്ഥികാനുമതി നൽകിയിരിക്കുന്നത്.
ഇതോടെ കരാർ ഒപ്പിട്ട് തുരങ്ക പാതയുടെ പ്രവൃത്തി ആരംഭിക്കാനാവും.
പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, കൊങ്കൺ റെയിൽവേ എന്നിവയുടെ തൃകക്ഷി കരാറിലാണ് തുരങ്കപാത നിർമാണം നടക്കുക.ഭോപ്പാൽ ആസ്ഥാനമാക്കിയ ദിലിപ് ബിൽഡ്കോൺ, കൊൽക്കത്ത ആസ്ഥാനമാക്കിയ റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നീ കമ്പനികളാണ് കരാർ ഏറ്റെടുത്തത്. 2134 കോടി രൂപയാണ് പദ്ധതി ചെലവ്.ടെണ്ടർ നടപടികൾ നേരത്തെ പൂർത്തീകരിച്ചിരുന്നു.പ്രവൃത്തി ഉദ്ഘാടനം ജൂലൈ മാസത്തിൽ മുഖ്യമന്ത്രി നിർവ്വഹിക്കും.
പനമരം: ഈ വർഷത്തെ ഭാരത് സേവക് സമാജ്പുരസ്ക്കാരം ശിവരാമൻ പാട്ടത്തിലിന്. സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് നൽകി വരുന്ന ഈ പുരസ്ക്കാരത്തിന് ഈ വർഷം തെരഞ്ഞെടുക്കപ്പെട്ടത്...
ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ് 766.55 മീറ്റർ ആയതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അപ്പർ റൂൾ ലെവൽ ആയ 767.00 മീറ്ററിൽ ജലനിരപ്പ് എത്തിയാൽ ഷട്ടർ...
ബത്തേരി: വിൽപ്പനയ്ക്കായി കർണാടകയിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പോലീസിന്റെ പിടിയിൽ. വെങ്ങപ്പള്ളി, പുഴമുടി, ഷരീഫ മൻസിൽ കെ. ഷൈജൽ...
കല്‍പ്പറ്റ: എം.എല്‍.എ വിഭാവനം ചെയ്യുന്ന നിയോജകമണ്ഡല സാഹിത്യോത്സവത്തിന്റെ പ്രാരംഭ പ്രവര്‍ത്തനമായ 'അക്ഷര വാതില്‍' ഗ്രന്ഥശാലകളിലേക്കുള്ള പുസ്തക വിതരണം വായനാ ദിനമായ ജൂണ്‍ 19ന് വ്യാഴാഴ്ച പിണങ്ങോട് റോഡിലെ...
കണ്ണൂർ: കക്കാട് പുഴയിൽ ഒഴുക്കിൽപ്പെട്ട ഒൻപത് വയസ്സുകാരൻ മരിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥിയായ നാഷിദ് ആണ് മരിച്ചത്. കൂട്ടുകാരനൊപ്പം മീൻ പിടിക്കുന്നതിനിടെ കാൽതെറ്റി പുഴയിലേക്ക് വീഴുകയായിരുന്നു. ഫയർഫോഴ്സും...
കൽപ്പറ്റ: മുണ്ടക്കൈ - ചൂരൽമല ദുരിത ബാധിതർക്കായി ജീവനോപാധികൾ വിതരണം ചെയ്തു. നബാർഡ് റീക്രീയേഷൻ ക്ലബ്ബിൻറെയും എം എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിൻറെയും സഹായത്തോടെ മുണ്ടക്കൈ നീർത്തട...