റോഡുസുരക്ഷ- ലഹരി വ്യാപനം: ബോധവൽക്കരണം തുടർ പരിപാടിയാക്കും – റാഫ്

വൈത്തിരി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിൽ റോഡുസുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം വയനാട് ജില്ലാ കൺവെൻഷൻ തീരുമാനിച്ചു. റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ മുൻസിപ്പൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി രാജാറാണി അധ്യക്ഷയായിരുന്നു. റോഡപകടങ്ങളും ലഹരി വ്യാപനവും ഗാരവമായി കണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ റോഡ് സേഫ്റ്റി കൗൺസിലുകൾ കാര്യക്ഷമമാക്കണമെന്ന് ഉദ്ഘാടകൻ പറഞ്ഞു. ശാസ്ത്രീയമായ റോഡുനിർമ്മാണം, തുടർച്ചയായ ബോധവൽക്കരണം, നിയമലംഘനങ്ങൾക്കെതിരെ കർശനമായ നടപടികൾ എന്നിവ കൈക്കൊള്ളണം. റോഡ് സുരക്ഷയ്ക്കായി പ്രത്യേക ഫണ്ട് അനുവദിക്കുകയും വേണമെന്ന് അബ്ദു പറഞ്ഞു. വിജയൻ കൊളത്തായി, അനീഷ് മലാപ്പറമ്പ്, ഏകെ അഷറഫ്, ടിപിഎ മജീദ്,മൊയ്തു മുട്ടായി, ഹസ്സൻ കച്ചേരി, മുഹമ്മദ് ഫാരിസ്, വൈത്തിരി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഒ ജിൻഷാ,മെമ്പർമാരായ കെ.ആർ ഹേമലത, വത്സല സദാനന്ദൻ, മേരിക്കുട്ടി മൈക്കിൾ,ഡോളി ജോസ്,വി.എസ് സുജിന, കെ ഉഷ, റാഫ് നേതാക്കളായ ലൈജു റഹീം, സാബിറ ചേളാരി, സജി മണ്ഡലത്തിൽ, കെ പി സൈതലവി, കെ ജെ ജോൺ, പി ശങ്കരനാരായണൻ, ടി റഫീഖ്, നൗഫൽ മേപ്പാടി, പി കെ സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു. ലൈജു റഹീം സ്വാഗതവും പി.സി അസൈനാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒയിസ്കയുടെ  “മിഡോറി സമുറായ് അവാർഡ്” ( പച്ചപ്പിന്റെ കാവലാൾ ) വി. രവീന്ദ്രൻ ധർമടത്തിനു സമ്മാനിച്ചു .
Next post ആലപ്പുഴ ബീച്ചിൽ എട്ട് പേർ തിരയിൽപ്പെട്ടു: ഒരാളെ കാണാതായി .
Close

Thank you for visiting Malayalanad.in