വിശിഷ്ടാതിഥിയായി പ്രിയങ്ക ഗാന്ധി:.വൈത്തിരി താലൂക്ക് ആശുപത്രിയിലെ ‘സ്‌നേഹസംഗമം’ ശ്രദ്ധേയമായി

സി ആം മെഷീന്റെ ഉദ്ഘാടനവും മൊബൈല്‍ ഡിസ്‌പെന്‍സറി വാഹനത്തിന്റെ താക്കോല്‍ദാനവും പ്രിയങ്കാഗാന്ധി എം പി നിര്‍വഹിച്ചു
വൈത്തിരി: വൈത്തിരി താലൂക്ക് ആശുപത്രിയില്‍ സി ആം മെഷീന്‍ സ്ഥാപിച്ചതിന്റെ ഉദ്ഘാടനവും, മൊബൈല്‍ ഡിസ്‌പെന്‍സറി വാഹനത്തിന്റെ താക്കോല്‍ദാനവും ഫ്‌ളാഗ് ഓഫും പ്രിയങ്കാഗാന്ധി എം പി നിര്‍വഹിച്ചു. അഡ്വ. ടി സിദ്ധിഖ് എം എല്‍ എയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ ചിലവഴിച്ചാണ് സി ആം മെഷീന്‍ ആശുപത്രിയില്‍ സജ്ജമാക്കിയത്. ജെബി മേത്തര്‍ എം പിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ വകയിരുത്തിയാണ് മൊബൈല്‍ ഡിസ്‌പെന്‍സറി യൂണിറ്റിനായി വാഹനം വാങ്ങിയത്. അഡ്വ. ടി സിദ്ധിഖ് എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഫൗസിയ ബഷീര്‍, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജേഷ് എം പി, ആശുപത്രി സൂപ്രണ്ട് ഡോ. പ്രിയ സേനന്‍, സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, എച്ച് എം സി അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു. വൈത്തിരി താലൂക്ക് ആശുപത്രിയില്‍ 100 സന്ധി മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച ഡോക്ടര്‍മാരെയും ഇതിന് നേതൃത്വം നല്‍കിയ മുന്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഷിജിന്‍ ജോണ്‍ ആളൂരിനെയും, ശസ്ത്രക്രിയയുടെ ഭാഗമായ ആരോഗ്യപ്രവര്‍ക്കരെയും പ്രിയങ്കാഗാന്ധി അനുമോദിച്ചു. മികച്ച സേവനം നല്‍കുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമൊപ്പം മുന്നോട്ടുപോകാന്‍ സാധിക്കുന്നത് ഏറ്റവും വലിയ ഭാഗ്യമാണെന്ന് മുട്ടുമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയവരുടെ കുടുംബസംഗമത്തില്‍ പ്രിയങ്കാഗാന്ധി പറഞ്ഞു. ആദ്യമുട്ടു മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ ചന്ദ്രനും, ആദ്യത്തെ ഇടുപ്പെല്ല് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ തങ്കമ്മയും ഉള്‍പ്പെടെ നൂറില്‍പരം മുട്ട് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയവരുടെയും അവരുടെ പ്രിയപ്പെട്ട ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തരുടെയും ഒത്തുചേരല്‍ ശ്രദ്ധേയമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പൂഴിത്തോട്  – പടിഞ്ഞാറത്തറ ചുരമില്ലാ പാത  :കർമ്മ സമിതി പ്രിയങ്ക ഗാന്ധിക്ക് നിവേദനം നൽകി
Next post ഒയിസ്കയുടെ  “മിഡോറി സമുറായ് അവാർഡ്” ( പച്ചപ്പിന്റെ കാവലാൾ ) വി. രവീന്ദ്രൻ ധർമടത്തിനു സമ്മാനിച്ചു .
Close

Thank you for visiting Malayalanad.in