വയനാട് ജില്ല ജനമൈത്രി പോലീസ്  വയോജന പീഡന വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

വയനാട് ജില്ല ജനമൈത്രി പോലീസിൻ്റെ ആഭിമുഖ്യത്തിൽ ആനേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വച്ച് ജൂൺ 15-ന് ലോക വയോജന പീഡന വിരുദ്ധ ബോധവൽക്കരണ ദിനാചരണ പരിപാടി സംഘടിപ്പിച്ചു. ജനമൈത്രി പോലീസ് ജില്ല അസി. നോഡൽ ഓഫീസർ കെ.എം ശശിധരന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. റിനീഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വയോജന സംഘടന ഭാരവാഹികളായ കെ കെ.യു.ഭാസ്ക്കരൻ, എം. ശശിധരൻ എന്നിവർ ആശംകളർപ്പിച്ച് സംസാരിക്കുകയും സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് അസി. നോഡൽ ഓഫീസർ കെ കെ.മോഹൻദാസ് വയോജന നിയമത്തെക്കുറിച്ച് ക്ലാസെടുത്തു. പരിപാടിയിൽ നാടൻ പാട്ട് കലാകാരനായ സിവിൽ പോലീസ് ഓഫീസർ കെ കെ.വിനോദ് നാടൻ പാട്ടുകൾ അവതരിപ്പിക്കുകയും ദീപ.ടി.കെ. സ്വാഗതം ആശംസിക്കുകയും ശ്രീജിത് കെ കെ.എസ്. നന്ദി അർപ്പിച്ച് സംസാരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിൽ ബിരുദദാനം നടത്തി
Next post     മൈസൂർ സെന്റ് ഫിലോമിനാസ് കോളേജിലെഒ മ്പതാമത് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി
Close

Thank you for visiting Malayalanad.in