. മേപ്പാടി: ലോക രക്ത ദാതാക്കളുടെ ദിനാചാരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗവും ആസ്റ്റർ വോളന്റിയേഴ്‌സും സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. “രക്തം നൽകാം, പ്രതീക്ഷ നൽകാം, ഒരുമിച്ച് ജീവൻ രക്ഷിക്കാം” എന്ന 2025-ലെ ലോക രക്തദാന ദിനത്തിന്റെ മഹത്തായ സന്ദേശം ഉയർത്തിപ്പിടിച്ചുക്കൊണ്ട് നിസ്വാർത്ഥമായി വർഷത്തിൽ 3 കൂടുതൽ തവണ രക്തം ദാനം ചെയ്ത് അനേകം ജീവനുകൾക്ക് താങ്ങും തണലുമായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 24 രക്തദാതാക്കളെ ആദരിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് നാരായണൻ, വൈസ് പ്രിൻസിപ്പാൾ ഡോ. പ്രഭു. ഇ, അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. എലിസബത് ജോസഫ് എന്നിവർ സർട്ടിഫിക്കറ്റുകളും ഫലകങ്ങളും വിതരണം ചെയ്തു. ഒപ്പം മെഡിക്കൽ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും അരങ്ങേറി. അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. അരുൺ അരവിന്ദ്, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ മെഡിക്കൽ ഓഫീസർ ഡോ. ഗിരിജ സി, പതോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. നബീൽ, ബ്ലഡ് സെന്റർ മാനേജർ റോബിൻ ബേബി, ആസ്റ്റർ വളന്റിയർ ലീഡ് മുഹമ്മദ് ബഷീർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
കൽപ്പറ്റ: സങ്കീർണ്ണമായ രണ്ട് പീഡിയാട്രിക് ഹൃദയ ശസ്ത്ര ക്രിയകളാണ് കൽപ്പറ്റ ലിയോ മെട്രോ കാർഡിയാക് സെന്ററിൽ വിജയകരമായി പൂർത്തീകരിച്ചത്. ഗൂഢലൂരിൽ നിന്നുള്ള 8 മാസം പ്രായമുള്ള കുഞ്ഞിന്റെ...
കൽപ്പറ്റ: പടിഞാറത്തറ കാപ്പിക്കളത്ത് മരം മുറിക്കുന്നതിനിടെ അപകടത്തിൽ മരകച്ചവടക്കാരൻ മരിച്ചു. ഒറ്റപ്ലാക്കൽ ഒ.ജെ. ജോസഫ് (67) ആണ് മരിച്ചത്. ഇന്നുച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. തൊഴിലാളികൾ മരം...
സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റിന്റെ 'അഴകേറും കേരളം' ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി വയനാട് ജില്ലയിൽ പൂക്കോട് ടൂറിസം സെന്ററിൽ ശുചീകരണ യജ്ഞം നടത്തി. ശുചീകരണ യജ്ഞത്തിൽ വയനാട് ജില്ലയിലെ...
സുൽത്താൻബത്തേരിയിൽ കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്തു നിന്നും സുൽത്താൻബത്തേരിയിലേക്ക് വന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ്സിലാണ് മധ്യവയസ്നെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം സ്വദേശി...
അമ്പലവയൽ: അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിൽ വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കോഴിക്കോട് സ്വദേശി അമ്പലവയൽ പോലീസിന്റെ പിടിയിൽ. പേരാമ്പ്ര, മുതുകാട്, മൂലയിൽ വീട്ടിൽ, ജോബിൻ ബാബു(32)വിനെയാണ്...