അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിൽ വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കോഴിക്കോട് സ്വദേശി പിടിയിൽ

അമ്പലവയൽ: അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിൽ വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കോഴിക്കോട് സ്വദേശി അമ്പലവയൽ പോലീസിന്റെ പിടിയിൽ. പേരാമ്പ്ര, മുതുകാട്, മൂലയിൽ വീട്ടിൽ, ജോബിൻ ബാബു(32)വിനെയാണ് അറസ്റ്റ് ചെയ്തത്. 11.06.2025 തീയതി പേരാമ്പ്രയിൽ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
2021-22 ലാണ് സംഭവം. വ്യാജ രേഖ ചമച്ച് ആറു മാസത്തോളം റസിഡന്റ് മെഡിക്കൽ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു. ജിനു എന്ന പേരിൽ വ്യാജ ഐഡന്റിറ്റി കാർഡും, എൻ.എച്ച്.എം കാർഡും സമർപ്പിച്ചാണ് ഇയാൾ ജോലിക്ക് കയറിയത്. ഭാര്യയുടെ പേരിലുള്ള മെഡിസിൻ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഇയാളുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജമായി നിർമിക്കുകയായിരുന്നു. നഴ്‌സിംഗ് പഠന ശേഷം വിവിധ സ്ഥലങ്ങളിൽ നേഴ്‌സായി ജോലി ചെയ്ത ശേഷമായിരുന്നു കോവിഡ് സമയത്ത് ഈ ആശുപത്രിയിൽ ജോലിക്ക് കയറിയത്. ഇൻസ്‌പെക്ടർ എസ്.എച്ച്. ഒ അനൂപ്, എസ്.ഐ എൽദോ, എസ്.സി.പി.ഒ മുജീബ്, സി.പി.ഓ അഖിൽ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post എല്ലാവരും മരിച്ചു: പ്രൊഫൈൽ ചിത്രം മാറ്റി എയർ ഇന്ത്യ.
Next post കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്രക്കാരനെ  മരിച്ച നിലയിൽ കണ്ടെത്തി.
Close

Thank you for visiting Malayalanad.in