
വയനാട്ടിൽ ബസുകൾ കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്:. 61 പേർ ആശുപത്രിയിൽ
കാട്ടിക്കുളം പോലീസ് എയ്ഡ് പോസ്റ്റിന് സമീപം പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്. മാനന്തവാടിയിൽ നിന്നും തിരുനെല്ലിയിലേക്ക് പോകുന്ന സ്വകാര്യ ബസും തിരുനെല്ലി ഭാഗത്തു നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസുമാണ് അപകടത്തിൽപ്പെട്ടത്. കാട്ടിക്കുളം പ്രാഥമിക ആരോഗ്യത്തിലും ഗവ മെഡിക്കൽ കോളേജിലുമായി 61 പേർ ചികിത്സയിലുണ്ട്. 12 പേരെ കാട്ടിക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും രണ്ട് കുട്ടികൾ അടക്കം 49 പേരെ ഗവ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
More Stories
അഹമ്മദാബാദില്‍ എയര്‍ഇന്ത്യ വിമാനം തകര്‍ന്നുവീണ് വൻ അപകടം; വിമാനത്തിലുണ്ടായിരുന്നത് 242 യാത്രക്കാര്‍
. അഹമ്മദാബാദ്: ഗുജറാത്തില്‍ എയർഇന്ത്യ വിമാനം തകർന്നുവീണ് വൻ അപകടം. അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നുവീണത്. 242 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്താവളത്തിന്റെ മതിലില്‍ ഇടിഞ്ഞായിരുന്നു...
കൽപ്പറ്റ സിവിൽ സ്റ്റേഷന് സമീപം ബസ്സപകടം. നാല് പേർക്ക് നിസാര പരിക്കേറ്റു
വയനാട് കൽപ്പറ്റ സിവിൽ സ്റ്റേഷന് സമീപം ബസ്സപകടം. നാല് പേർക്ക് നിസാര പരിക്കേറ്റു. ബത്തേരി -കൽപ്പറ്റ റൂട്ടിലോടുന്ന സ്വകാര്യ ബസ്സും കർണാടക കെ.എസ്.ആർ.ടി.സി. ബസും തമ്മിൽ എം.ജി.ടി....
ദുരന്തബാധിതർക്കായി മാതാ അമൃതാനന്ദമയി മഠം നിർവ്വഹിക്കുന്ന പദ്ധതികൾ മാതൃകാപരം :ടി സിദ്ദിഖ് എംഎൽഎ.
ഇനിയൊരു പ്രകൃതി ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള കർമ്മപദ്ധതി അമൃത സർവ്വകലാശാലയുടെ സഹകരണത്തോടെ സർക്കാർ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും കൽപ്പറ്റ എം എൽ എ* മേപ്പാടി: മാതാ അമൃതാനന്ദമയി മഠത്തിന്റെയും...
ഇത്തിരി കഞ്ഞിയെടുക്കട്ടേ ? പൊടിയരിക്കഞ്ഞി ?
വാളാട് ഗവൺമെൻ്റ് ഹയർസെക്കണ്ടറി സ്കുളിലെ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കാണ് 11 മണിയുടെ ഇടവേളയിൽ പൊടിയരിക്കഞ്ഞി വിതരണം ചെയ്യുന്നത്. അഞ്ച് കിലോമീറ്ററിലധികം നടന്ന് സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾ സ്കൂളിലുണ്ട് എന്ന...
അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ യൂറോളജി, ഗ്യാസ്ട്രോ എന്ററോളജി സർജറി ക്യാമ്പ്
അങ്കമാലി: അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ യൂറോളജി, ഗ്യാസ്ട്രോ എന്ററോളജി സർജറി ക്യാമ്പുകൾക്ക് തുടക്കമായി. ഈ മാസം 30 വരെയാണ് ക്യാമ്പ് നടക്കുക. കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള ചികിത്സ...
സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.
കൽപ്പറ്റ: സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മേപ്പാടി കെ. ബി റോഡ് പഴയിടത്ത് വീട്ടിൽ ഫ്രാൻസിസ് @പ്രാഞ്ചി(54)യെയാണ് കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്. ജില്ലാ...