സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. 

കൽപ്പറ്റ: സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മേപ്പാടി കെ. ബി റോഡ് പഴയിടത്ത് വീട്ടിൽ ഫ്രാൻസിസ് @പ്രാഞ്ചി(54)യെയാണ് കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറാണ് കാപ്പ നടപ്പിലാക്കാൻ ഉത്തരവിറക്കിയത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 07.06.2025 തിയ്യതി മേപ്പാടി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ എ. യു ജയപ്രകാശിന്റ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയുമായിരുന്നു. മേപ്പാടി, കൽപ്പറ്റ, അമ്പലവയൽ, പുൽപള്ളി, ബത്തേരി സ്റ്റേഷനുകളിൽ നിരവധി എൻ.ഡി.പി.എസ് കേസുകളിൽ പ്രതിയാണ് ഇയാൾ. 2025 ജനുവരിയിൽ ബത്തേരിയിലെ ലോഡ്ജിൽ വിൽപ്പനക്കായി സൂക്ഷിച്ച 2.090 കിലോ കഞ്ചാവുമായി ഇയാൾ പിടിയിലായിരുന്നു. ജില്ലയിൽ എല്ലാ സ്റ്റേഷൻ പരിധികളിലെയും ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരെയും തരം തിരിച്ച് കൂടുതൽ പേർക്കെതിരെ കാപ്പയടക്കമുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമാതാരി ഐ.പി.എസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഡോക്ടറേറ്റ് നേടിയ അമ്മിണി കെ. വയനാടിന് ജന്മനാടിന്റെ ആദരം .
Next post അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ യൂറോളജി, ഗ്യാസ്‌ട്രോ എന്ററോളജി സർജറി ക്യാമ്പ്
Close

Thank you for visiting Malayalanad.in