രാസ ലഹരിയുമായി യുവാവ് അറസ്റ്റിൽ 

പൊൻകുഴി-: വയനാട് എക്സൈസ് ഇന്റലിജിൻസിന്റെ രഹസ്യ വിവര പ്രകാരം വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ്& ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്കോഡ്, വയനാട് എക്സൈസ് ഇന്റലിജെൻസ് എന്നിവർ സംയുക്തമായി സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കേരള ആർ ടി സി ബസ്സിലെ യാത്രക്കാരനിൽ നിന്നും 15.1 ഗ്രാം മെത്താഫിറ്റമിൻ പിടികൂടി സംഭവവുമായി ബന്ധപ്പെട്ട് വയനാട് പടിഞ്ഞാറത്തറ വൈശാലിമുക്ക് സ്വദേശി വട്ട് ഹൗസിൽ രഹനാസ്. വി (വ 29/24) അറസ്റ്റിലായി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സമീർ.എസ്സിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ മണികണ്ഠൻ വി.കെ, അറസ്റ്റ് എക്സൈസ് (ഗ്രേഡ് ) അനിൽകുമാർ ജി, പ്രിവന്റിവ് ഓഫീസർ സാബു.സി.ഡി, സിവിൽ എക്സൈസ് ഓഫീസർ രഘു. എം. എ, ഷിനോജ്. എം. ജെ വനിതാ സിവിൽ എക്സൈസ് ഓഫീസർ സുദിവ്യ ഭായി.ടി പി എക്സൈസ് ഡ്രൈവർമാരായ സന്തോഷ് ടി.പി, പ്രസാദ്. കെ എന്നുവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Previous post ഉരുള്‍ദുരന്തം: വെള്ളാര്‍മല സ്‌ക്കൂളിലെ വിദ്യാര്‍ഥികള്‍ പുതിയ ക്ലാസ് മുറികളിലേക്ക്
Next post തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സർക്കാർ നീതി കാണിക്കണം: ടി സിദ്ദിഖ്‌ എംഎൽഎ
Close

Thank you for visiting Malayalanad.in