വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ശനിയാഴ്ച ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാനന്തവാടി അമ്പുകുത്തി സഫാ മൻസിലിൽ സബാഹ് (33) ആണ് മരിച്ചത്. മുൻ എം.എൽ.എ പരേതനായ പി.പി.വി. മൂസയുടേയും, പരേതയായ ജമീല കൊയ്ത്തികണ്ടി (വിളമ്പുകണ്ടം) യുടേയും മകനാണ്. കൽപ്പറ്റയിൽ ശനിയാഴ്ച രാത്രിയായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത് ഇൻഡിക്കേട്ടറിട്ട് റോഡിലേക്ക് ഇറക്കാൻ നോക്കുന്നതിനിടയിൽ ഒരു കാർ വന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടർന്ന് പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെടുകയുമായിരുന്നു. സംഭവത്തിന്റെ സി സി ടി വി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
More Stories
നവലോക സൃഷ്ടിക്കായി ലെൻസ്ഫെഡ് മുന്നിട്ടിറങ്ങണം: മന്ത്രി ഒ ആർ. കേളു
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...
വിപുലമായ ജനപങ്കാളിത്തത്തോടെ മെക് 7 വയനാട് ജില്ലാ മെഗാ സംഗമം
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...
ഹയാക്കോൺ 1.0 : ഫ്യൂച്ചർ കേരള മിഷൻ്റെ രാജ്യാന്തര കുളവാഴ കോൺഫറൻസ് ജനുവരി 8 മുതൽ കൊച്ചിയിൽ
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...
തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ.
2024 ജൂലൈ 30ന് ഉരുളെടുത്ത് പോയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ പദ്ധതി പ്രദേശമായ...
പടിഞ്ഞാറത്തറ ഉമ്മുൽ ഖുറാ അക്കാദമിയിൽ ഹിഫ്ള് സനദ് ദാനവും അജ്മീർ നേർച്ചയും സമാപിച്ചു
പടിഞ്ഞാറത്തറ: ഉമ്മുൽ ഖുറാ അക്കാദമിയുടെ കീഴിൽ ഖുർആൻ മനഃപാഠമാക്കിയ 14 വിദ്യാർത്ഥികൾക്കുള്ള സനദ് ദാനവും അജ്മീർ നേർച്ചയും പ്രൗഢമായ ചടങ്ങുകളോടെ സമാപിച്ചു. സനദ് ദാന പ്രഭാഷണവും സർട്ടിഫിക്കറ്റ്...
ഞാന്‍ പേടിച്ചു പോയെന്ന് ചാനലുകള്‍ക്ക് വാര്‍ത്ത നല്കിയവരോട് പറഞ്ഞേക്ക്: പുനർജ്ജനി കേസ് സി.ബി.ഐക്ക് വിടണമെന്ന് പ്രതിപക്ഷ നേതാവ്.
ഞാന്‍ പേടിച്ചു പോയെന്ന് ചാനലുകള്‍ക്ക് വാര്‍ത്ത നല്കിയവരോട് പറഞ്ഞേക്ക്; തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പുനര്‍ജ്ജനിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട് ഒരു വര്‍ഷം മുന്‍പുള്ളത്; ഈ കേസില്‍...
