എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു

അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബ്രാൻ അഹ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു.മഹല്ല് പ്രസിഡൻ് വി. അബ്ദുല്ല ഹാജി അദ്ധ്യക്ഷത വഹിച്ചു.മഹല്ല് ജനറൽസെക്രട്ടറി എസ്.ശറഫുദ്ദീൻ, മഹല്ല് ഖതീബ് അൻവർ ഹസനി,അബ്ദുല്ലമാസ്റ്റർ എസ്,വി.ഇബ്രാഹീം ഫൈസി,കെ.റഫീഖ് ,ഹംസ മുസ്ലിയാർ,റസാഖ് മൗലവി തേറ്റമല,യൂസുഫ് മുസ്ലിയാർ പ്രസംഗിച്ചു. ലഹരി വിരുദ്ധ ക്യാമ്പയിനിൻ്റെ ഭാഗമായി സ്പെഷ്യൽ അസംബ്ലിയും പ്രതിജ്ഞയും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒമാക് മലപ്പുറം നാലാം വാർഷികം ആഘോഷിച്ചു; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Next post എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയില്‍.
Close

Thank you for visiting Malayalanad.in