കൈനാട്ടി-പച്ചിലക്കാട് റോഡ് പ്രവൃത്തി ഇനി വേഗത്തിലാകും

കല്‍പ്പറ്റ:കല്‍പ്പറ്റ-മാനന്തവാടി നിയോജകമണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കൈനാട്ടി-കെല്‍ട്രോണ്‍വളവ് റോഡ് പ്രവൃത്തി കിഫ്ബി ഫണ്‍ണ്ടില്‍ ഉള്‍പ്പെടുത്തി നടന്നുകൊണ്ടിരിക്കുകയാണ്. പ്രസ്തുത പ്രവൃത്തിയോടൊപ്പം കെല്‍ട്രോണ്‍ വളവ് മുതല്‍ പച്ചിലക്കാട് വരെയുള്ള ഭാഗം കൂടി മലയോര ഹൈവേയുടെ ഭാഗമായി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖ് നേരത്തെ കിഫ്ബി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഡി.പി.ആര്‍ തയ്യാറാക്കുന്നതിനായി തിരുവനന്തപുരത്ത് നിന്നും പി.ഡബ്ല്യു.ഡി ഡിസൈന്‍ വിംഗ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെയും, കെ.ആര്‍.എഫ്.ബി ഉദ്യോഗസ്ഥരും സംയുക്തമായി എം.എല്‍.എ യുടെ നേതൃത്വത്തില്‍ സ്ഥല പരിശോധന നടത്തി.
വിവിധ കാരണങ്ങളാല്‍ വര്‍ഷങ്ങളോളം നിലച്ച് പോയിരുന്ന കൈനാട്ടി മുതല്‍ കമ്പളക്കാട് വരെയുള്ള റോഡ് നവീകരണ പ്രവൃത്തി പുതിയ പ്രവൃത്തിയാക്കി മാറ്റിയെടുത്ത് ആ പ്രവൃത്തി പൂര്‍ത്തീകരണ ഘട്ടത്തിലാണ്. കല്‍പ്പറ്റയില്‍ നിന്നും മാനന്തവാടി വഴി അന്തര്‍ സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന അതിപ്രധാനമായിട്ടുള്ള ജില്ലയിലെ പാതയാണിത്. പൂര്‍ണ്ണതോതില്‍ ഇത് രൂപപ്പെടുത്തിയെടുക്കാനുള്ള നടപടിയുടെ ഭാഗമായാണ് എം.എല്‍.എ കിഫ്ബി ഉദ്യോഗസ്ഥരുമായും, പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായും പ്രത്യേകം സംസാരിച്ച് ഈ പദ്ധതിക്ക് വേണ്ടിയുള്ള നടപടി സ്വീകരിച്ചിട്ടുള്ളത്. ഡി.പി.ആര്‍ തയ്യാറാക്കി കിഫ്ബിയില്‍ സമര്‍പ്പിച്ച് ഫിനാന്‍ഷ്യല്‍ അനുമതി ലഭിക്കുന്ന മുറക്ക് പ്രവൃത്തി ആരംഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു. സന്ദര്‍ശന വേളയില്‍ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത കെ.വി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂര്‍ഷ ചേനോത്ത്, അബ്ദുല്‍ അസീസ് പി.ടി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.ആര്‍.എഫ്.ബി (പി.എം.യു), ജിതിന്‍.എന്‍ അസി. എഞ്ചിനീയര്‍ കെ.ആര്‍.എഫ്.ബി (പി.എം.യു), അരുണ്‍ എ.എസ് പ്രൊജക്ട് എഞ്ചിനീയര്‍ കെ.ആര്‍.എഫ്.ബി (പി.എം.യു), ആരതി. ജി സീനിയര്‍ ഹൈവേ എഞ്ചിനീയര്‍, ഫെമിന പി ഹൈവേ എഞ്ചിനീയര്‍, അന്‍സ ടോഫി അസിസ്റ്റന്റ് ഹൈവേ എഞ്ചിനീയര്‍, ബാസിത് ജെ.ബി ഓവര്‍സിയര്‍, കാവ്യ സോമനാഥ്, വിനീത്. വി ഓവര്‍സിയര്‍ റീജിയണല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിംഗ് കോഴിക്കോട്, ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വിദ്യാര്‍ത്ഥികളുടെ മാനസികാര്യോഗ്യ സംരക്ഷണത്തിന് അധ്യാപകരുടെ പങ്ക് നിര്‍ണായകം
Next post ഖേലോ ഇന്ത്യ നാഷണൽ യൂത്ത് ഗെയിംസിൽ കളരിപ്പയറ്റ്  ഹൈകിക്ക് മത്സരത്തിൽ ആൽഫിയ സാബു സിൽവർ  മെഡൽ സ്വന്തമാക്കി.
Close

Thank you for visiting Malayalanad.in