ചരിത്രനേട്ടത്തിൽ ദ്വാരക സേക്രട്ട് ഹാർട്ട് സ്കൂൾ: ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ യോഗ്യരാക്കി: 48 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ്.

എസ്എസ്എൽസി പരീക്ഷയിൽ ദ്വാരക സേക്രട്ട് ഹാർട്ട് സ്കൂളിന്100% വിജയം. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത് ഈ വിദ്യാലയത്തിലാണ്. 440 കുട്ടികൾ പരീക്ഷയെഴുതി എല്ലാവരും ഉപരി പഠനത്തിന് യോഗ്യത നേടി..ഇവരിൽ 48 കുട്ടികൾക്ക് ഫുൾ എ പ്ലസും കരസ്ഥമാക്കി. ജില്ലയുടെ ചരിത്രത്തിൽ ഇത് ആദ്യമായാണ് 440 കുട്ടികൾ ഒരു വിദ്യാലയത്തിൽ നിന്നും ഉപരിപഠനത്തിന് അർഹരാകുന്നത് . മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെന്റും പി. ടി . എ.യും അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post എസ്.എസ്.എൽ.സി. ഫലത്തിൽ വയനാടിന് കുതിപ്പ്: അയോഗ്യരായത് 48 വിദ്യാർത്ഥികൾ മാത്രം: 72 സ്കൂളുകൾക്ക് നൂറ് ശതമാനം വിജയം
Next post വാടക വീട്ടിൽ നിന്ന് എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ
Close

Thank you for visiting Malayalanad.in