ഓട്ടോയിൽ കടത്തിയ 12 ലിറ്റർ മദ്യവുമായി മധ്യവയസ്കൻ എക്സൈസ് പിടിയിൽ

ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി സുൽത്താൻ ബത്തേരി എക്‌സൈസ് ഇൻസ്‌പെക്ടർ പി ബാബുരാജും പാർട്ടിയും സുൽത്താൻ ബത്തേരി താലൂക്കിൽ, അമ്പലവയൽ വില്ലേജിൽ അമ്പലവയൽ ഭാഗത്ത്‌ അമ്പലവയൽ – ചുള്ളിയോട് റോഡിൽ നന്ദന സർവീസ് സ്റ്റേഷൻ എന്ന സ്ഥാപനത്തിന് മുൻവശം റോഡരികിൽ വെച്ച് സാധുവായ രേഖകളില്ലാതെ അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യം ( 12 ലിറ്റർ) കൈവശം വെച്ച് KL 12J-0588 നമ്പർ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടു വന്ന കുറ്റത്തിന് വൈത്തിരി താലൂക്കിൽ മൂപ്പൈനാട് വില്ലേജിൽ വടുവൻചാൽ ദേശത്ത് വിണ്ണംപറമ്പിൽ വീട്ടിൽ ചാത്തൻ മകൻ *രവി. ബി*(43/25) എന്നയാളെ അറസ്റ്റ് ചെയ്തു. പ്രതി മദ്യം കടത്താൻ ഉപയോഗിച്ച ഓട്ടോ എക്സൈസ് കസ്റ്റഡിയിൽ എടുത്തു.എക്സൈസ് പാർട്ടിയിൽ ഇൻസ്പെക്ടറെ കൂടാതെ പ്രിവൻ്റീവ് ഓഫീസർ ജോണി. കെ, സിവിൽ എക്സൈസ് ഓഫീസർമാരായ രാജീവൻ കെ.വി, അജയ്യ് കെ. എ. മുഹമ്മദ് നിഷാദ് കെ. യു, പ്രിവൻ്റീവ് ഓഫീസർ ഡ്രൈവർ ബാലകൃഷ്ണൻ കെ. കെ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ലഹരിക്കെതിരെയുള്ള വയനാട് പോലീസിന്റെ ‘നോക്ക് ഔട്ട് ഡ്രഗ്‌സ്’ ഫുട്ബോള്‍ ടൂര്‍ണമെന്റിന് വെള്ളിയാഴ്ച തുടക്കമാകും.
Next post പനി ബാധിച്ചു വിദ്യാർത്ഥി മരിച്ചു.
Close

Thank you for visiting Malayalanad.in