പഹൽഗാം : ബദ്റുൽഹുദ ഐക്യദാർഡ്യ സമ്മേളനവും അനുശോചനവും നടത്തി

പനമരം: പഹൽഗാം – ഭീകരതക്ക് ഇന്ത്യയെ തോൽപ്പിക്കാ നാവില്ല എന്ന ശീർഷകത്തിൽ പനമരം ബദ്റുൽ ഹുദയിൽ ഇന്ത്യൻ സേനയോടുള്ള ഐക്യദാർഡ്യ സമ്മേളനവും ഭീകരാക്രമണത്തിൽ മരണമടഞ്ഞവർക്കുള്ള അനുശോചനവും നടത്തി ചടങ്ങിൽ ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി അധ്യക്ഷം വഹിച്ചു കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മെമ്പർ എ സൈഫുദ്ദീൻ ഹാജി ഉദ്ഘാടനം ചെയ്തു എം എചാക്കോ പനമരം, റഷീദുദ്ദീൻ ശാമിൽ ഇർഫാനി , ഇബ്രാഹീം സഖാഫി, വി . ഹംസ എന്നിവർ സംസാരിച്ചു തുടർന്ന് എ. സൈഫുദ്ദീൻ ഹാജി ഐക്യദാർഡ്യ പ്രതിജ്ഞയും ചൊല്ലി കൊടുത്തു
പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ബി ജെ.പിക്ക് ഒഴിഞ്ഞുമാറാൻ ആവില്ലെന്ന് സി.പി.ഐ.എം എൽ
കൽപ്പറ്റ:
ജമ്മു കാശ്മീരിൽ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലാണ് പോലീസും മുഴുവൻ സേനകളും. അവിടെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ബി.ജെ.പിക്ക് ഒഴിഞ്ഞുമാറാൻ ആ കില്ലെന്ന് സി പി ഐ എം എൽ ആരോപിച്ചു. കാശ്മീരിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് പോലും സുരക്ഷ ഒരുക്കാൻ കഴിയാത്ത സ്ഥിതിയിലേക്ക് കേന്ദ്രസർക്കാരിൻറെ വീമ്പ് പറച്ചിൽ എത്തിച്ചേർന്നിരിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. ജനങ്ങൾക്കെതിരെ ക്രോധം മുഴക്കുന്ന സർക്കാർ ഭീകരവാദികൾക്ക് മുന്നിൽ മുട്ടുമടക്കി നിരപരാധികളെ ക്രൂരമായി കൊലയ്ക്ക് വിട്ടുകൊടുത്തതിന് ജനങ്ങളോട് മാപ്പ് പറയണമെന്നും പാർട്ടിയാവശ്യപ്പെട്ടു. നിരപരാധികളെ വെടിവെച്ച് കൊന്ന ക്രൂരതയെ ശക്തമായി അപലിക്കുന്നതായും കുറ്റവാളികളെ നിയമത്തിനു മുന്നിൽ എത്തിക്കാൻ സർക്കാർ തയ്യാറാകണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു . സെക്രട്ടറി പി.പി കുഞ്ഞിരാമൻ റിപ്പോർട്ട് അവതരിപ്പിച്ചു. അധ്യക്ഷനായിരുന്നു. കെ പി സത്യൻ, പി എം ആലി, പി വി തോമസ് തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post നിർത്തിയിട്ട ലോറി നിരങ്ങി നീങ്ങി മറിഞ്ഞു: ആർക്കും പരിക്കില്ല
Next post ബ്രിട്ടീഷ് കൗണ്‍സിലിന്റെ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ് മൂന്നിന് കൊച്ചിയില്‍
Close

Thank you for visiting Malayalanad.in