മേപ്പാടി എരുമക്കൊല്ലിയിൽ ആനയുടെ അക്രമണം:  യു.ഡി.എഫ് മേപ്പാടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി

മേപ്പാടി : മേപ്പാടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വന്യമൃഗ ആക്രമണങ്ങൾക്കിരയായി ഒമ്പതോളം ആളുകളുടെ ജീവൻ നഷ്ടപ്പെട്ട സാഹചര്യത്തിൽ ജനങ്ങളുടെ ജീവന് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് മേപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പാടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി. ഇന്നലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അറുമുഖന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും ആശ്രിതർക്ക് സർക്കാർ ജോലിയും നൽകണമെന്നും വനംവകുപ്പ് ഇന്ന് നടന്ന സർവ്വകക്ഷി യോഗത്തിൽ നൽകിയ ഉറപ്പുകൾ പാലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾക്ക് യുഡിഎഫ് നേതൃത്വം നൽകുമെന്നും മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി മെമ്പർ പി പി ആലി പറഞ്ഞു. യുഡിഎഫ് മേപ്പാടി പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ പി കെ അഷ്‌റഫ് അധ്യക്ഷതവഹിച്ചു. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ടി ഹംസ മുഖ്യപ്രഭാഷണം നടത്തി. ബി സുരേഷ് ബാബു, ആർ ഉണ്ണികൃഷ്ണൻ, സി ശിഹാബ്, ഓ ഭാസ്കരൻ, എ രാംകുമാർ, ജോൺ മാതാ, എ മുസ്തഫ മൗലവി, നോറിസ് മേപ്പാടി, പി ജലീൽ, എൻ മജീദ്, മുഹമ്മദ് ടി എ, ടി റിയാസ്, രാധാ രാമസ്വാമി, റംല ഹംസ, എ അഷറഫ് തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post പഹൽഗാം  ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ബി ജെ.പിക്ക് ഒഴിഞ്ഞുമാറാൻ ആവില്ലെന്ന് സി.പി.ഐ.എം എൽ
Next post ലഹരി കേസിൽ ജാമ്യത്തിലിറങ്ങിയയാളുടെ വീട്ടിൽ നിന്ന് എം.ഡി.എം.എ കണ്ടെടുത്തു
Close

Thank you for visiting Malayalanad.in