കർണ്ണാടക നിയമസഭ ഓൺലൈൻ മാധ്യമ പ്രവർത്തക  സമ്പർക്ക പരിപാടി  ജൂണിൽ

.
ബാഗ്ളൂരു.
കർണ്ണാടക നിയമ സഭാ സ്പീക്കർ യു.ടി.ഖാദറിന്റെ പ്രത്യേക താത്പര്യ പ്രകാരം,ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ കേരളയും (OMAK), കർണ്ണാടക നിയമ സഭയും ചേർന്ന് നടത്തുന്ന മാധ്യമ സമ്പർക്ക പരിപാടി ജൂണിൽ നടക്കും.
കർണ്ണാടക നിയമ സഭ സമ്മേളനം നടക്കുന്ന ജൂൺ മാസം നിയമ സഭ നടപടികൾ കണ്ടറിയാനും, മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കർണ്ണാടക സ്പീക്കറുമായി സംവദിക്കലും, നിയമ സഭാ ചരിത്രവും നടപടി ക്രമങ്ങളും മനസ്സിലാക്കലുമാണ് ആദ്യ ദിവസ പരിപാടി.
രണ്ടാം ദിവസം കർണ്ണാടക സർക്കാരിന്റെ മാതൃകപരമായ വികസന പദ്ധതികൾ കണ്ട് മനസ്സിലാക്കലും ആണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
ഓൺ മാധ്യമങ്ങളുടെ സമകാലീക പ്രസക്തി മനസ്സിലാക്കി സ്പീക്കർ യു.ടി. ഖാദർ മുൻ കൈ എടുത്ത് നടത്തുന്ന പ്രഥമ ഓൺലൈൻ മാധ്യമ സമ്പർക്ക പരിപാടിയാണ് കർണ്ണാടക നിയമസഭയിൽ നടക്കുന്നത്.
ഓൺലൈൻ മാധ്യമങ്ങൾക്ക് കർണ്ണാടക നിയമ സഭ നൽകുന്ന വലിയ അംഗീകാരം കൂടിയാണീ കർണ്ണാടക – നിയമ സഭ – ഓൺ മാധ്യമ സമ്പർക്ക പരിപാടി.
40 ഓളം ഓൺലൈൻ മാധ്യമ പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും.
ബാഗ്ളൂരിൽ സ്പീക്കറുമായി നടന്ന കൂടികാഴ്ചയിൽ, ന്യൂസ്‌ ലൈവ് ഡോട്ട് കോം എഡിറ്റർ മുനീർ പാറക്കടവത്ത്, മലയാളനാട് കറസ്പോണ്ടന്റ് ടി.പി.ദേവദാസ്, ന്യൂസ് ബെഗളുരു ഡോട്ട് കോം എഡിറ്റർ ഉമേഷ്‌ രാമൻ, എൻ. മലയാളം എഡിറ്റർ, സി ഡി സുനീഷ്എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post തൂവൽ മേള : സാംസ്കാരിക ഉത്സവം 25 മുതൽ കൽപ്പറ്റയിൽ
Next post കോൺഗ്രസ് ശിബിരം 28 ന് കൽപ്പറ്റയിൽ; മുഖ്യമന്ത്രിയുടെ രാജി ആവശ്യപെട്ട് കലക്ട്രേറ്റ് മാർച്ച് മെയ് ആറിന്
Close

Thank you for visiting Malayalanad.in