.
കൽപ്പറ്റ: പക്ഷികളെ അടുത്തറിയാനായി ഇന്ദുചൂഡൻ ഫൗണ്ടേഷനും ഞാറ്റുവേലയും ചേർന്ന് സംഘടിപ്പിക്കുന്ന തൂവൽ മേള എന്ന സാംസ്കാരിക ഉത്സവം നാളെ കൽപ്പറ്റയിൽ ആരംഭിക്കും .
ഇന്ദുചൂഡൻ ഫൗണ്ടേഷന്റെ ഒമ്പതാമത് പക്ഷി ചിത്ര പ്രദർശനമാണ് കൽപ്പറ്റയിൽ നടക്കുകയെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു .
ഇന്ദുചൂഡൻ എഴുതിയ കേരളത്തിലെ പക്ഷികൾ എന്ന പുസ്തകത്തിൻറെ ചർച്ചയും നടക്കും .
എസ് കെ എം ജെ സ്കൂളിൽ രാവിലെ 11 മണിക്ക് എംബി ശ്രേയാംസ് കുമാർ മേള ഉദ്ഘാടനം ചെയ്യും. ഈ മാസം 27നാണ് മേള സമാപിക്കുക. ദിവസവും രാവിലെ 11 മണി മുതൽ വൈകുന്നേരം 6 മണി വരെ പ്രവേശനം ഉണ്ട്.
കലാ സാംസ്കാരിക പരിപാടികൾ സിനിമ -ഡോക്യുമെൻററി പ്രദർശനം, പക്ഷി ചിത്ര പ്രദർശനം ,കുട്ടികൾക്ക് വേണ്ടി പക്ഷി ചിത്രരചനാ മത്സരങ്ങൾ, പ്രഭാഷണങ്ങൾ ,ഗസൽ സന്ധ്യ എന്നിവ ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ടെന്നും സംഘാടകർ പറഞ്ഞു. സിനിമ നടൻ വി .കെ ശ്രീരാമനും മറ്റ് സംഘാടകസമിതി ഭാരവാഹികളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....