തലപ്പുഴ: രേഖകളില്ലാതെ കടത്തിയ 57 ലക്ഷം രൂപ പിടികൂടി. തലപ്പുഴ, 43-ാം മൈല്‍ എന്ന സ്ഥലത്ത് വെച്ച് 24.04.2025 തീയതി നടത്തിയ പരിശോധനയിലാണ് തലപ്പുഴ പോലീസ് 57,55200 രൂപ പിടികൂടിയത്. ഉച്ചക്ക് 12 മണിയോടെ ബോയ്സ്ടൗണ്‍ ഭാഗത്തുനിന്നും തലപ്പുഴ ഭാഗത്തേക്ക് ഒാടിച്ചു വന്ന ടി.എന്‍ 67 ബി.ആര്. 7070 നമ്പര്‍ കാറിലെ സ്യൂട്ട് കേസില്‍ നിന്നുമാണ് പണം കണ്ടെടുത്തത്. 500, 200, 100 രൂപകളുടെ നോട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. കാര്‍ യാത്രികനായ തമിഴ്നാട്, തമ്മനയക്കന്‍പ്പട്ടി എസ്. ശങ്കരരാജ്(45)നെ കസ്റ്റഡിയിലെടുത്തു. പണം തലപ്പുഴ കാനറ ബാങ്കിലെത്തി പരിശോധിച്ച് എണ്ണിതിട്ടപ്പെടുത്തിയ ശേഷം മാനന്തവാടി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി. പണത്തിന്റെ ഉറവിടത്തെപ്പറ്റി പോലീസ് അന്വേഷിച്ചുവരുകയാണ്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമായി തുടരും. എസ്.ഐ. കെ.എം. സാബു, പ്രോബോഷന്‍ എസ്.ഐമാരായ മിഥുന് അശോക്, കെ.പി. മന്‍സൂര്‍ സി.പി.ഒ സോഹന്‍ലാല്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
. കൽപ്പറ്റ: പക്ഷികളെ അടുത്തറിയാനായി ഇന്ദുചൂഡൻ ഫൗണ്ടേഷനും ഞാറ്റുവേലയും ചേർന്ന് സംഘടിപ്പിക്കുന്ന തൂവൽ മേള എന്ന സാംസ്കാരിക ഉത്സവം നാളെ കൽപ്പറ്റയിൽ ആരംഭിക്കും . ഇന്ദുചൂഡൻ ഫൗണ്ടേഷന്റെ...
ചുള്ളിയോട് : നെന്മേനി ഗ്രാമപഞ്ചായത്തിലെ പത്തൊൻമ്പതാം വാർഡിലെ തൊഴിലുറപ്പ് ടീം ആഘോഷ കൂട്ടായ്മ ശ്രദ്ധേയമായി. തീർത്ഥം 2025 എന്ന പേരിട്ട പരിപാടിയിൽ പ്രായഭേദം മറന്ന് എല്ലാവരും വേദികളിൽ...
. കൽപ്പറ്റ: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് ഉന്നതിയിലെ അറുമുഖൻ(67) ആണ് മരിച്ചത്. ഇന്ന് രാത്രി എട്ട് മണിക്ക് ശേ ശേഷമാണ്...
' - ജില്ലയില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു - 32 ടീമുകളെ പങ്കെടുപ്പിച്ച് ബ്ലോക്ക് തലത്തിലാണ് മത്സരങ്ങള്‍ കല്‍പ്പറ്റ: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 'നോക്ക് ഔട്ട് ഡ്രഗ്സ്്'...
. മേപ്പാടി പള്ളിക്കവല ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ഫുട്ബോൾ മേള സമാപിച്ചു. ലഹരി വിരുദ്ധ ക്യാമ്പൈനിന്റെ ഭാഗമായി നടത്തിയ വിവിധ പരിപാടികളുടെ ഭാഗമായാണ് ഫുട്ബോൾ മേള...
കൽപറ്റ: രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായ ചൂരൽമല മുണ്ടകൈ ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്ടമായവർക്കായി മാനന്തവാടി രൂപത നിർമ്മിച്ചു നല്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം...