
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൂടി മരിച്ചു
കൽപ്പറ്റ: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം
മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് ഉന്നതിയിലെ അറുമുഖൻ(67) ആണ് മരിച്ചത്. ഇന്ന് രാത്രി എട്ട് മണിക്ക് ശേ ശേഷമാണ് സംഭവം. മേപ്പാടി ടൗണിൽ നിന്ന് അരിയും സാധനങ്ങളുമായി ഉന്നതിയിലേക്ക് വരികയായിരുന്നു. ആന ചീറുന്ന ശബ്ദം കേട്ട നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
50 വർഷം മുമ്പ് തമിഴ്നാട്ടിൽ നിന്ന് എത്തിയതാണ് അറുമുഖന്റെ കൂടുംബം.
സ്ഥലത്തെത്തിയ സൗത്ത് വയനാട് ഡി.എഫ്.ഒ അജിത് കെ. രാമൻ നാട്ടുകാരുമായി ചർച്ച നടത്തി.
More Stories
തമിഴ്നാട് സ്വദേശിയില്‍ നിന്ന് രേഖകളില്ലാതെ കടത്തിയ 57 ലക്ഷം രൂപ പിടികൂടി
തലപ്പുഴ: രേഖകളില്ലാതെ കടത്തിയ 57 ലക്ഷം രൂപ പിടികൂടി. തലപ്പുഴ, 43-ാം മൈല്‍ എന്ന സ്ഥലത്ത് വെച്ച് 24.04.2025 തീയതി നടത്തിയ പരിശോധനയിലാണ് തലപ്പുഴ പോലീസ് 57,55200...
നെൻമേനിയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ ആഘോഷ കൂട്ടായ്മ
ചുള്ളിയോട് : നെന്മേനി ഗ്രാമപഞ്ചായത്തിലെ പത്തൊൻമ്പതാം വാർഡിലെ തൊഴിലുറപ്പ് ടീം ആഘോഷ കൂട്ടായ്മ ശ്രദ്ധേയമായി. തീർത്ഥം 2025 എന്ന പേരിട്ട പരിപാടിയിൽ പ്രായഭേദം മറന്ന് എല്ലാവരും വേദികളിൽ...
ലഹരിക്കെതിരെ വയനാട് പോലീസിന്റെ ‘നോക്ക് ഔട്ട് ഡ്രഗ്സ്
' - ജില്ലയില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു - 32 ടീമുകളെ പങ്കെടുപ്പിച്ച് ബ്ലോക്ക് തലത്തിലാണ് മത്സരങ്ങള്‍ കല്‍പ്പറ്റ: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 'നോക്ക് ഔട്ട് ഡ്രഗ്സ്്'...
ലയൻസ് പള്ളിക്കവല അണിയിച്ചൊരുക്കിയ ലഹരി വിരുദ്ധ ഫുട്ബോൾ മേള സമാപിച്ചു.
. മേപ്പാടി പള്ളിക്കവല ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ഫുട്ബോൾ മേള സമാപിച്ചു. ലഹരി വിരുദ്ധ ക്യാമ്പൈനിന്റെ ഭാഗമായി നടത്തിയ വിവിധ പരിപാടികളുടെ ഭാഗമായാണ് ഫുട്ബോൾ മേള...
ചൂരൽമല ദുരന്തബാധിതർക്കായുള്ള മാനന്തവാടി രൂപതയുടെ ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു
കൽപറ്റ: രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായ ചൂരൽമല മുണ്ടകൈ ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്ടമായവർക്കായി മാനന്തവാടി രൂപത നിർമ്മിച്ചു നല്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം...
കോടിയേരി ബാലകൃഷ്ണൻ വനിതാ ട്വൻ്റി 20 ക്രിക്കറ്റ് ടൂർണമെൻ്റിൽ ട്രിവാൺഡ്രം റോയൽസ് ചാമ്പ്യന്മാർ.
തലശേരി: കോടിയേരി ബാലകൃഷ്ണൻ വനിതാ കെ സി എ എലൈറ്റ് ട്വൻ്റി 20 ക്രിക്കറ്റ് ടൂർണമെൻ്റിൽ ട്രിവാൺഡ്രം റോയൽസ് ചാമ്പ്യന്മാർ. സുൽത്താൻ സിസ്റ്റേഴ്സിനെതിരെ ഒൻപത് വിക്കറ്റിൻ്റെ ഉജ്ജ്വല...