ലയൻസ് പള്ളിക്കവല അണിയിച്ചൊരുക്കിയ ലഹരി വിരുദ്ധ ഫുട്ബോൾ മേള സമാപിച്ചു.

. മേപ്പാടി പള്ളിക്കവല ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ഫുട്ബോൾ മേള സമാപിച്ചു. ലഹരി വിരുദ്ധ ക്യാമ്പൈനിന്റെ ഭാഗമായി നടത്തിയ വിവിധ പരിപാടികളുടെ ഭാഗമായാണ് ഫുട്ബോൾ മേള നടത്തിയത്. നൂറോളം ഫുട്ബോൾ കളിക്കാർ ഇതിൽ പങ്കാളികളായി. മന്നൻസ് FC നത്തംകുനി യും ഡൈനാമോസ് FCപള്ളിക്കവലയും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ 1-0 എന്ന ഗോൾ അടിസ്ഥാനത്തിൽ *ഡൈനാമോസ് പള്ളിക്കവല വിജയ കിരീടം ചൂടി.* വാഴവേലിക്കകത്ത് ബിനീഷ് മെമ്മോറിയൽ ട്രോഫിയും , റ്റീന ജിജോ മന്നൻസ് സ്പോൺസർ ചെയ്യുന്ന ക്യാഷ് പ്രൈസും ഒന്നാം സ്ഥാനക്കാർ കരസ്ഥമാക്കി. നൈസ് ബ്രൂട്ടിപാർലർ കൽപ്പറ്റ സ്പോൺസർ ചെയ്ത ട്രോഫിയും, ബീരാൻ ചെമ്പോത്തറ സ്പോൺസർ ചെയ്ത ക്യാഷ് പ്രൈസും രണ്ടാം സ്ഥാനക്കാർ കരസ്ഥമാക്കി.
മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.ബാബു സമാപനസമ്മേളനം ഉദ്ഘാടനം നിർവ്വഹിച്ചു. ആർഷഭാരത് ജനറൽ സെക്രട്ടറി ശ്രീ. M.M അഗസ്റ്റ്യൻ ലഹരി വിരുദ്ധ സന്ദേശം നൽകി. വാർഡു മെമ്പർമാരായ ശ്രീ. രാജു ഹജമാഡി, സിന്ധു , പ്രോഗ്രാം കൺവീനർ ഷിന്റോ കൊച്ചുപുരക്കൽ ചെയർമാൻ അനൂപ് കുമാർ KS, സുധീഷ് vk, വിൽസൺ നീറാമ്പുഴ, തങ്കച്ചൻ കൊച്ചുപുരക്കൽഎന്നിവർ സംസാരിച്ചു. പ്രോഗ്രാമിന് അജീഷ് പെരിങ്ങാരപ്പള്ളി നന്ദി അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ചൂരൽമല ദുരന്തബാധിതർക്കായുള്ള മാനന്തവാടി രൂപതയുടെ ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു
Next post ലഹരിക്കെതിരെ വയനാട് പോലീസിന്റെ ‘നോക്ക് ഔട്ട് ഡ്രഗ്‌സ്
Close

Thank you for visiting Malayalanad.in