കൽപ്പറ്റ: 2025 മെയ് പത്താം തീയതി മുട്ടിലിൽ വച്ച് നടക്കുന്ന കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷൻ വിജയകരമായി നടത്തുന്നതിന് ആവശ്യമായ സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ശ്രീ. അബ്ദുൽ കരീം എം.എം നിർവഹിച്ചു. പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് ശ്രീ.ബിപിൻ സണ്ണി അധ്യക്ഷനായ ചടങ്ങിൽ കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ശ്രീ. പി.സി. സജീവ് ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡൻറ് ശ്രീ. കെ.എം. ശശിധരൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക്ക് സ്വാഗതം പറഞ്ഞു. ഭാരവാഹികളായി ശ്രീ. ലതീഷ് കുമാർ വി (ചെയർമാൻ), ശ്രീ. രതീഷ് പി.ജി, ശ്രീ. ഷജീർ എം.കെ (വൈസ് ചെയർമാൻ), ശ്രീ. ശ്രീ. റിയാസ് ടി.പി (കൺവീനർ), ശ്രീ. അബ്ദുൾ നാസിർ, ശ്രീ. പി. എസ്. അജീഷ് (ജോയിൻ്റ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. കൺവെൻഷൻ്റെ ഭാഗമായി മെഡിക്കൽ ക്യാമ്പ്, രക്തദാന ക്യാമ്പ്, ഫൂട്ബോൾ മത്സരം, ക്രിക്കറ്റ് മത്സരം, ഷട്ടിൽ – ബാഡ്മിൻ്റൺ മത്സരം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...