കോഴിക്കോട്: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മികച്ച സംരംഭക പുരസ്കാരം (സ്വകാര്യ ഏജന്‍സി) കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേസ്റ്റ് മാനേജ്മെന്റ് കമ്പനിയായ ഗ്രീന്‍ വേംസ് പ്രൈവറ്റ് ലിമിറ്റഡിന്. മാലിന്യ മുക്തം നവകേരളം ക്യാംപെയ്നിന്റെ ഭാഗമായാണ് പുരസ്കാരം. പുരസ്കാരം ചീഫ് സെക്രട്ടറി ശാരദാ മുരളീധരനില്‍ നിന്ന് ഗ്രീന്‍ വേംസ് സിഇഒ ജാബിര്‍ കാരാട്ട് ഏറ്റുവാങ്ങി. തിരുവനന്തപുരം കനകക്കുന്നില്‍ നടന്ന വൃത്തി 2025 കോണ്‍ക്ലേവിന്റെ സമാപന സമ്മേളനത്തില്‍ വച്ചായിരുന്നു പുരസ്കാര വിതരണം. മന്ത്രി എംബി രാജേഷ്, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി അനുപമ ടിവി തുടങ്ങിയവര്‍ പങ്കെടുത്തു.
ദിവസം 200 കിലോഗ്രാം മാലിന്യം സംസ്ക്കരിച്ചു കൊണ്ടു 2014 ല്‍ തുടങ്ങിയ ഗ്രീന്‍വേംസ് എന്ന കമ്പനി ഇന്നു കേരളം, തമിഴ്നാട്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലായി നിത്യവും കൈകാര്യം ചെയ്യുന്നത് 2,40,000 കിലോഗ്രാം മാലിന്യമാണ്. ഇന്ന് ഇരുന്നൂറോളം തദ്ദേശ സ്ഥാപനങ്ങളില്‍ അജൈവ മാലിന്യ സംസ്കരണ പ്രവര്‍ത്തനം നടത്തി വരികയാണ് ഗ്രീന്‍വേംസ്. ഇതു വരെ 1,23,864 മെട്രിക് ടണ്‍ മാലിന്യമാണ് ഗ്രീന്‍ വേംസ് കൈകാര്യം ചെയ്തത്. കഴിഞ്ഞ വര്‍ഷം മാത്രം 55,800 മെട്രിക് ടണ്‍ അജൈവ മാലിന്യം ഗ്രിന്വേംസിന്റെ നേതൃത്വത്തില്‍ സംസ്ക്കരിച്ചു.
ഫോട്ടോ ക്യാപ്ഷന്‍:
1.തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മികച്ച സംരംഭക പുരസ്കാരം (സ്വകാര്യ ഏജന്‍സി) ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് ഗ്രീന്‍ വേംസ് സിഇഒ ജാബിര്‍ കാരാട്ടിന് കൈമാറുന്നു. (വലത്തു നിന്ന്) തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി അനുപമ ടിവി, മന്ത്രി എംബി രാജേഷ് എന്നിവര്‍ സമീപം.
വയനാട് ജില്ലയിൽ ആദ്യമായി ഒരു സാമൂഹിക ആരോഗ്യ കേന്ദ്രം, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കീഴിലുള്ള പൊരുന്ന ന്നൂർ സാമൂഹിക ആരോഗ്യ കേന്ദ്രം ദേശീയ ഗുണനിലവാര പരിശോധനക്ക് യോഗ്യത...
കൺസ്യൂമർഫെഡ് വിഷു - ഈസ്റ്റർ സഹകരണ വിപണികളുടെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ ത്രിവേണി സൂപ്പർമാർക്കറ്റ് അങ്കണത്തിൽ സഹകരണ ക്ഷേമനിധി ബോർഡ് വൈസ് ചെയർമാർ സി.കെ.ശശീന്ദ്രൻ നിർവ്വഹിച്ചു. കൺസ്യൂമർഫെഡ്...
നീലഗിരി കോളേജിൽ ബിരുദദാന സമ്മേളനവും വിദ്യാഭ്യാസ സെമിനാറും നാളെ നടക്കും . രാജ്യത്തെ പ്രമുഖ സർവ്വകലാശാലകളുമായുള്ള അക്കാദമിക സഹകരണത്തിന്റെ തുടക്കം കുറിച്ചുള്ള പരിപാടികളും ഇതോടനുബന്ധിച്ച് നടക്കുമെന്ന് കോളേജ്...
കുടുംബശ്രീ വായ്പ പദ്ധതി ഉദ്ഘാടനവും മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളിയവരുടെ രേഖ കൈമാറലുംനടത്തി. സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ കുടുംബശ്രീ അംഗങ്ങൾക്ക് നൽകുന്ന വായ്പ...
സുൽത്താൻ ബത്തേരി പൊതു വിദ്യാലയത്തിലെ കുട്ടികളുടെ പഠന നിലവാരം വർദ്ധിപ്പിക്കാൻ സർക്കാർ തലത്തിൽ തയ്യാറാക്കിയ സമഗ്ര ഗുണമേന്മ പദ്ധതിയുടെ സുൽത്താൻ ബത്തേരി ബ്ലോക്ക് തല സമിതി രൂപീകരിച്ചു....