സി സി ടി വി യിൽ കുടുങ്ങി:ബൈക്ക് മോഷ്ടാവിനെ കയ്യോടെ പൊക്കി മേപ്പാടി പോലീസ്.

കൽപ്പറ്റ: മേപ്പാടിയിൽ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതിയെ കയ്യോടെ പൊക്കി പോലീസ്. സിസിടിവിയിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞതോടെയാണ് പ്രതികളെ പിടിക്കാൻ പോലീസിന് കഴിഞ്ഞത്.
മേപ്പാടി കാപ്പം കൊല്ലിയിൽ ബഡ്ജറ്റ് യൂസ്ഡ് കാർസ് എന്ന സ്ഥാപനത്തിൽ നിന്നും മാർച്ച് 15ന് പുലർച്ചെ രണ്ട് ലക്ഷത്തോളം രൂപ വില വരുന്ന കെ എൽ 12 എം 1007 എന്ന നമ്പറിലുള്ള യമഹ ആർ വൺ 5 ബൈക്ക് മോഷ്ടിച്ച വൈത്തിരി പന്ത്രണ്ടാം പാലം സ്വദേശി മുഹമ്മദ് ശിഫാ നെയാണ് മേപ്പാടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ AU ജയപ്രകാശിന്റെ നിർദ്ദേശപ്രകാരം എസ് ഐ വി ഷറഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തത്.കേസിലെ രണ്ടാം പ്രതിയാണ് പന്ത്രണ്ടാം പാലം സ്വദേശിയായ ഷിഫാൻ. ഒന്നാംപ്രതി വൈത്തിരി പന്ത്രണ്ടാം പാലം സ്വദേശി മുതിരോത്ത് ഫസൽ താമരശ്ശേരിയിൽ മറ്റൊരു ബൈക്ക് മോഷ്ടിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലാണ്.
മോഷണശേഷം ഒളിപ്പിച്ച ബൈക്ക് ഒന്നാംപ്രതി ഫസലിന്റെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു.
വൈത്തിരി, ചുണ്ട, മേപ്പാടി എന്നിവിടങ്ങളിലെ പത്തോളം സ്ഥാപനങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത് . ചൂണ്ടയിൽ ടൗണിലെ ഒരു ചായക്കടയിലെ സി സി ടി വിയിൽ നിന്നാണ് പ്രതികളുടെ യഥാർത്ഥ ചിത്രങ്ങൾ ലഭിച്ചത്.
പ്രൊബേഷൻ എസ് ഐ വി രേഖ, സിപിഒ മാരായ പ്രശാന്ത് കുമാർ,ടോണി മാത്യു എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നാസർ മച്ചാനെ വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ ആദരിച്ചു
Next post വയനട് ഫെസ്റ്റ് അക്വാ ടണൽ എക്സ്പോയിൽ മെഡിക്കൽ എക്സ്പോ ശ്രദ്ധേയമാകുന്നു.
Close

Thank you for visiting Malayalanad.in