കൽപ്പറ്റയിൽ അക്വ ടണൽ എക്സ്പോയിൽ ഇന്ന് ഇശൽ രാവ്

കൽപ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന വയനാട് ഫെസ്റ്റിന്റെ ഭാഗമായുള്ള അക്വാ ടണൽ എക്സ്പോയിൽ ഇന്ന് കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർ ഷോ ഗ്രൗണ്ടിൽ ചെറിയപെരുന്നാളിനോടനുബന്ധിച്ച് ഇശൽ രാവ് ഉണ്ടാകും. വയനാട്ടിലെ ഏക കവാലി സൂഫി സിംഗർ ആയ നിയാസ് വയനാടും വയനാട് വിഷൻ ഇശൽ നൈറ്റ് വിന്നർ റിഷാനയും ചേർന്ന് നയിക്കുന്ന ഇശൽ രാവ് ആണ് ഒരുക്കിയിട്ടുള്ളത്. വടക്കേ ഇന്ത്യൻ ഗസൽ കവാലി സൂഫി ഗായകർക്കൊപ്പം പ്രശസ്തനായ ആൽബം സിംഗർ കൂടിയായ നിയാസിന്റെ തകർപ്പൻ ഗാനങ്ങളാണ് ആസ്വാദകരെ കാത്തിരിക്കുന്നത്. വയനാട് ടെസ്റ്റിന്റെ ഭാഗമായി വയനാട് ജില്ലയിൽ 114 വേദികളിൽ ഇവർ ഗാനമേള അവതരിപ്പിച്ചു വരികയാണ് . അക്വ ണൽ എക്സ്പോക്കൊപ്പം ഗോസ്റ്റ് ഹൗസ്, അമ്യൂസ് മെൻ്റ് പാർക്ക് എന്നിവയും ഫെസ്റ്റിലുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

Previous post ബി.എം.ഇ.എസ്.ഐ ദേശീയ വൈസ് പ്രസിഡന്റായി വയനാട് സ്വദേശി സരുണ്‍ മാണിയെ തെരഞ്ഞെടുത്തു.: ദേശീയ ഭാരവാഹിയാകുന്ന ആദ്യ മലയാളി
Next post ബ്രഹ്മഗിരി  ഡെവലപ്മെൻറ് സൊസൈറ്റിയിലെ സാമ്പത്തിക അഴിമതി ഇ ഡി അന്വേഷിക്കണമെന്ന് കർഷക കോൺഗ്രസ്.
Close

Thank you for visiting Malayalanad.in