കല്‍പ്പറ്റ: ഇന്ത്യയിലെ ബയോമെഡിക്കല്‍ എന്‍ജിനീയര്‍മാരുടെ പ്രൊഫഷണല്‍ സംഘടനയായ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദേശീയ വൈസ് പ്രസിഡന്റായി വയനാട് മീനങ്ങാടി സ്വദേശിയായ സരുണ്‍ മാണിയെ തെരഞ്ഞെടുത്തു. കര്‍ണാടകയിലെ മണിപ്പാല്‍ യൂണിവേഴ്സിറ്റി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിഎംഇഎസ്ഐയുടെ ദേശീയ ഭാരവാഹിയാകുന്ന ആദ്യ മലയാളിയാണ് ഇദ്ദേഹം.
നിലവില്‍ കേരളത്തിലെ ബയോമെഡിക്കല്‍ എഞ്ചിനീയര്‍മാരുടെ ട്രേഡ് യൂണിയനായ ബയോമെഡിക്കല്‍ എഞ്ചിനീയഴ്സ് ആന്റ് ടെക്നീഷ്യന്‍സ് അസോസിയേഷന് കേരളയുടെ സംസ്ഥാന പ്രസിഡന്റാണ് എല്‍എല്‍എം ബിരുദധാരി കൂടിയായ സരുണ്‍. കൂടാതെ ദേശീയ, അന്തര്‍ദേശീയ ശാസ്ത്ര ജേര്‍ണലുകളില്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായും നിരൂപകനായും പ്രവർത്തിച്ച് വരുന്നു. നിയമ, ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് മേഖലകളില്‍ പുസ്തകങ്ങളും, ദേശീയ, അന്തര്‍ദേശീയ ജേര്‍ണലുകളില്‍ നിരവധി ലേഖനങ്ങളും ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് മേഖലയിലെ സമഗ്ര സംഭാവനകള്‍ക്ക് ദി ഇന്‍സ്റ്റിറ്റിയുഷന്‍ ഓഫ് എഞ്ചിനീയഴ്സ് ഇന്ത്യയുടെ ചാര്‍ട്ടേര്‍ഡ് എഞ്ചിനീയര്‍ ബഹുമതി, യങ്ങ് സയന്റിസ്റ്റ് അവാര്‍ഡ്, യങ്ങ് എഞ്ചിനീയര്‍ അവാര്‍ഡ്, യങ്ങ് അച്ചീവര്‍ അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ക്കും സരുണ്‍ മാണി അര്‍ഹനായിട്ടുണ്ട്.
2027 വരെയാണ് പുതിയ ഭരണസമിതിയുടെ കാലാവധി. 2019 മുതല്‍ സംഘടനയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗം, 2023 മുതല്‍ ദേശീയ ജോയിന്റ് സെക്രട്ടറി എന്നിവയാണ് മുമ്പ് വഹിച്ചിരുന്ന ചുമതലകള്‍.
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...
ബത്തേരി : പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18...
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ...
പനമരം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ...
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....