മേപ്പാടി: വിംസ് ആശുപത്രി പരിസരത്ത് കഞ്ചാവ് വില്‍ക്കുന്ന സ്ഥിരം വില്‍പ്പനക്കാരനെ പിടികൂടി. മൂപ്പൈനാട്, താഴെ അരപ്പറ്റ, ശശി നിവാസ്, രഞ്ജിത്ത് ശശി(24)യെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും മേപ്പാടി പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇയാള്‍ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ കവര്‍ച്ച കേസിലും, മേപ്പാടി സ്റ്റേഷനില്‍ കഞ്ചാവ് കേസിലും, മോഷഷണ കേസിലും, പോക്സോ കേസിലും പ്രതിയാണ്. പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയാണ് ഇയാള്‍ വീണ്ടും കുറ്റകൃത്യത്തിലേര്‍പ്പെട്ടത്്.
21.03.2025 തീയതി രാത്രി വിംസ് ആശുപത്രി പാര്‍ക്കിങ്ങിന് സമീപം വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ വലയിലാകുന്നത്. പോലീസിനെ കണ്ട് പരിഭ്രമിച്ച് വേഗത്തില്‍ നടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളുടെ സഞ്ചിയില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. 412.4 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. 9 വലിയ പാക്കറ്റുകളിലും, 12 ചെറിയ പാക്കറ്റുകളിലും വില്‍പ്പനക്കായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. എസ്.ഐമാരായ ഷറഫുദ്ദീന്, വരുണ്‍, സി.പി.ഒ ജബ്ലു റഹ്മാന്, ഡ്രൈവര്‍ എസ്.സി.പി.ഒ ഷാജഹാന് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രഞ്ജിത്തിനെ പിടികൂടിയത്.
കല്‍പ്പറ്റ: ബാണാസുരസാഗറിലും, കാരാപ്പുഴ അണക്കെട്ടിലും സീപ്ലെയിന്‍ സേവനം ആരംഭിക്കണമെന്നാവശ്യപ്പെട്ട് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനും, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും, വൈദ്യുതി വകുപ്പ്...
സംസ്ഥാനത്ത് അരിവാള്‍ രോഗബാധിതരായവര്‍ക്കുള്ള സ്റ്റാറ്റസ് ആരോഗ്യകാര്‍ഡ് വിതരണം ചെയ്യുന്ന ആദ്യ ജില്ല വയനാടാണെന്ന് ആരോഗ്യ-വനിതാ- ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാര്‍ഡ് ലഭ്യമാക്കുന്നതോടെ രോഗികള്‍ക്ക്...
സുൽത്താൻബത്തേരി : സർക്കാർ സർവീസ് മേഖലയിൽ അനിശ്ചിതമായി നീളുന്ന ആനുകൂല്യ നിഷേധം സർവീസ് മേഖലയുടെ തകർച്ചയ്ക്ക് ഇടയാക്കും എന്ന് ജോയിൻ കൗൺസിൽ സുൽത്താൻ ബത്തേരി മേഖലാസമ്മേളനം. മാതൃക...