സുൽത്താൻബത്തേരി : സർക്കാർ സർവീസ് മേഖലയിൽ അനിശ്ചിതമായി നീളുന്ന ആനുകൂല്യ നിഷേധം സർവീസ് മേഖലയുടെ തകർച്ചയ്ക്ക് ഇടയാക്കും എന്ന് ജോയിൻ കൗൺസിൽ സുൽത്താൻ ബത്തേരി മേഖലാസമ്മേളനം. മാതൃക തൊഴിൽ ദാദാവായി നിലനിൽക്കേണ്ട സർക്കാർ പ്രസ്തുത നയത്തിൽ നിന്നും വ്യതിചലിച്ച് പോകുന്നത് സ്വകാര്യ മേഖലയിലെ തൊഴിലാളികളെ ഉൾപ്പെടെ അനധിവിദൂരമായി ബാധിക്കും എന്ന് ഇടതു സർക്കാർ തിരിച്ചറിയാതെ പോകുന്നത് വലതുപക്ഷ വൽക്കരണം ആണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. കുടിശ്ശികയായി നിൽക്കുന്ന ക്ഷാമബത്ത അനുവദിക്കുക ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസിപ്പിലെ അപാകത പരിഹരിക്കുക വലതുപക്ഷ നയമായ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കുമെന്നഇടതുപക്ഷ വാഗ്ദാനം പാലിക്കുക ശമ്പളപരിഷ്കരണവും ലീവ് സറണ്ടർ ആനുകൂല്യങ്ങളും അനിശ്ചിതമായി വൈകിപ്പിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ മേഖലാ സമ്മേളനം മുന്നോട്ടുവച്ചു. സുൽത്താൻബത്തേരി WCSSഹാളിൽ വച്ച് നടന്ന സുൽത്താൻബത്തേരി മേഖലാ സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നാരായണൻ കുഞ്ഞിക്കണോത്ത് ഉദ്ഘാടനം ചെയ്തു മേഖലാ പ്രസിഡണ്ട് പിആർ പ്രതീഷ് അധ്യക്ഷനായി ജില്ലാ സെക്രട്ടറി കെ പ്രേംജിത്ത് ജില്ലാ പ്രസിഡണ്ട് പ്രിൻസിതോമസ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എംപി ജയപ്രകാശ്, കെ ആർ സുധാകരൻ, ടി ഡി സുനിൽ മോൻ, വി പുഷ്പ,ആർ ശ്രീനു, എം കെ രാധാകൃഷ്ണൻ,ടി കെ യോഹന്നാൻ, മോഹൻദാസ്, സുജാമാധവൻ,മിനി എന്നിവർ സംസാരിച്ചു….
ഭാരവാഹികൾ: പ്രസിഡണ്ട്: പി ആർ പ്രദീഷ് സെക്രട്ടറി: ടി കെ യോഹന്നാൻ ട്രഷറർ: എം കെ..മനീഷ് വൈസ് പ്രസിഡന്റുമാർ: മോഹൻദാസ്.എം, സുജാമാധവൻ ജോയിന്റ് സെക്രട്ടറിമാർ: വാസു.കെ, ജയിൻ പ്രസാദ്
കല്‍പ്പറ്റ: ബാണാസുരസാഗറിലും, കാരാപ്പുഴ അണക്കെട്ടിലും സീപ്ലെയിന്‍ സേവനം ആരംഭിക്കണമെന്നാവശ്യപ്പെട്ട് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനും, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും, വൈദ്യുതി വകുപ്പ്...
സംസ്ഥാനത്ത് അരിവാള്‍ രോഗബാധിതരായവര്‍ക്കുള്ള സ്റ്റാറ്റസ് ആരോഗ്യകാര്‍ഡ് വിതരണം ചെയ്യുന്ന ആദ്യ ജില്ല വയനാടാണെന്ന് ആരോഗ്യ-വനിതാ- ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാര്‍ഡ് ലഭ്യമാക്കുന്നതോടെ രോഗികള്‍ക്ക്...
മേപ്പാടി: വിംസ് ആശുപത്രി പരിസരത്ത് കഞ്ചാവ് വില്‍ക്കുന്ന സ്ഥിരം വില്‍പ്പനക്കാരനെ പിടികൂടി. മൂപ്പൈനാട്, താഴെ അരപ്പറ്റ, ശശി നിവാസ്, രഞ്ജിത്ത് ശശി(24)യെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി...