ലഹരി ഉപയോഗിച്ചെത്തിയ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു; ഭാര്യയുടെ പിതാവിനും മാതാവിനും വെട്ടേറ്റു

കോഴിക്കോട്: കോഴിക്കോട് ഈങ്ങാപ്പുഴയില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. യാസർ എന്നയാളാണ് ഭാര്യ ഷിബിലയെ വെട്ടി കൊലപ്പെടുത്തിയത്.
ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ, മാതാവ് ഹസീന എന്നിവർക്കും വെട്ടേറ്റു.
ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും അബ്ദുറഹ്മാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
അബ്ദുറഹിമാന്റെ നില ഗുരുതരമാണ്. ലഹരി ഉപയോഗിച്ചെത്തിച്ചെത്തിയ യാസർ ഭാര്യയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. നോമ്പ് തുറക്കുന്ന സമയത്തായിരുന്നു ആക്രമണം.
യാസിറിന്റെ മർദനത്തെ തുടർന്ന് ഷിബില ദിവസങ്ങള്‍ക്ക് മുമ്പ്‌ സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയതായിരുന്നു. ആക്രമണത്തിന് ശേഷം പ്രതിയ യാസിർ ഒളിവില്‍ പോയതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജലസേചന വകുപ്പ് ഓഫീസിലേക്ക് പ്രതിശേധ മാർച്ചും ധർണ്ണയും നടത്തി
Next post എൽസ്റ്റൺ എസ്റ്റേറ്റ് തൊഴിലാളികൾ 22-ന് കലക്ട്രേറ്റ് ഉപരോധിക്കും.
Close

Thank you for visiting Malayalanad.in