ആശാവർക്കർമാരുടെ പ്രശ്നങ്ങളിൽ അടിയന്തര നടപടി വേണം : പി പി ആലി

കൽപ്പറ്റ: ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന ആശ വർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി വേണമെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി. ആശ വർക്കർമാരുടെ പ്രവർത്തിയെ സംബന്ധിച്ച് കൃത്യമായ സർക്കുലർ ഇറക്കുക, അമിത ജോലി ഭാരംഅടിച്ചേൽപ്പിക്കാതിരിക്കുക, പെൻഷൻ നൽകുക, വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുക, സർക്കാർ സ്വീകരിക്കുന്നപ്രതികാരനടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആശ വർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാഷണൽ ഹെൽത്ത് മിഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചിന്റെയും ധർണ്ണയുടെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായ ജോലിക്രമം ഇല്ലാതെ കേരളത്തിലെ ആരോഗ്യ മേഖലയെ സംരക്ഷിക്കാൻ കഠിനാധ്വാനം ചെയ്യുന്ന ആശാവർക്കർമാരുടെ ശമ്പളം 21000രൂപയാക്കി വർദ്ധി പ്പിക്കുക, വിരമിക്കൽ ആനുകൂല്യങ്ങൾ, പെൻഷൻ എന്നീ ആവശ്യങ്ങൾ അടിയന്തരമായി പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂണിയൻ ജില്ലാ പ്രസിഡണ്ട് കെ അജിത അധ്യക്ഷയായിരുന്നു.ബി സുരേഷ് ബാബു അരുൺദേവ്, ബീന വിജയൻ,, പ്രസീത, ജയശ്രീ, ഡോളി, ആയിഷ പള്ളിയാൽ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Previous post യെസ്  ഭാരതിൽ  ജി. എസ് .ടി.  റെയ്ഡ്:നാൽപ്പതംഗ സംഘം പരിശോധന നടത്തുന്നു.
Next post ജില്ലാ സപ്ലൈ ഓഫീസ്   ലോക ഉപഭോക്തൃ അവകാശം ദിനം ആചരിച്ചു.
Close

Thank you for visiting Malayalanad.in