ലഹരിക്കെതിരെ പോലീസിനൊപ്പമോടാം …’ ‘ആരോഗ്യത്തോടെയുള്ള ചുവടുവെപ്പില്‍ ലഹരി മാഫിയ ഞെരിഞ്ഞമരട്ടെ..’

‘ ബത്തേരി: ലഹരിക്കെതിരെയുള്ള ‘സേ നോ ടൂ ഡ്രഗ്‌സ്, യെസ് ടൂ ഫിറ്റ്‌നസ്’ (Say No to Drugs, yes to Fitness) എന്ന ക്യാമ്പയിന്റെ ഭാഗമായി വയനാട്‌ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ബത്തേരി നഗരത്തിൽ ദീർഘ ദൂര ഓട്ടം നടത്തി. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നേതൃത്വത്തിലാണ് കൂട്ടയോട്ടം നടത്തിയത്. പോലീസിനൊപ്പം പൊതുജനങ്ങളും അണി ചേർന്നു. കെ.എസ്.ആർ.ടി.സി ഡിപ്പോ, സ്വതന്ത്ര മൈതാനി എന്നിവിടങ്ങളിൽ പൊതു ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തി.
കഴിഞ്ഞ ശനിയാഴ്ച്ച കൽപ്പറ്റ നഗരത്തിലും ദീർഘ ദൂര ഓട്ടവും ബോധവൽക്കരണവും സംഘടിപ്പിച്ചിരുന്നു. ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ പൊതുജനങ്ങളും പങ്കളികളാകണമെന്ന് ജില്ലാ പോലീസ് മേധാവി ആഹ്വാനം ചെയ്തു. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണമെന്നും, ദിവസവും എന്തെങ്കിലും വ്യായാമങ്ങളിൽ ഏർപ്പെടണമെന്നും, പ്രത്യേകിച്ച് യുവാക്കൾ ഫുട്‌ബോൾ, ക്രിക്കറ്റ്, ബാഡമിന്റൻ തുടങ്ങിയ കായിക വിനോദങ്ങളിൽ ഏർപ്പെടണമെന്നും ആരോഗ്യത്തോടെയുള്ള ജീവിതം ലഹരിയാക്കി മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലഹരി ഉപയോഗം കുട്ടികളിലും മുതിര്‍ന്നവരിലും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ലഹരിക്കെതിരെ ക്യാമ്പയിനുമായി വയനാട് ജില്ലാ പോലീസ് രംഗത്ത്‌വരുന്നത്. ലഹരിക്കടത്തോ ഉപയോഗമോ വില്‍പ്പനയോ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ പോലീസിനെ അറിയിക്കുക യോദ്ധാവ്: 9995966666 ഡി.വൈ.എസ്.പി നാര്‍ക്കോട്ടിക് സെല്‍ : 9497990129

Leave a Reply

Your email address will not be published. Required fields are marked *

Previous post വിവാദങ്ങൾക്കിടെ വ്ളോഗർ ജുനൈദ്‌ വാഹനാപകടത്തിൽ മരിച്ചു
Next post നാഷണൽ ഫാർമേഴ്‌സ് പ്രൊഡ്യൂസർ ഓർഗാണൈസേഷൻ ക്ലസ്റ്റർ യോഗങ്ങൾ ആരംഭിച്ചു.
Close

Thank you for visiting Malayalanad.in