കേന്ദ്ര സര്‍ക്കാര്‍ ദുരന്തം കൈകാര്യം ചെയ്തത് ക്രൂര മനസോടെ; കെ പി രാജേന്ദ്രന്‍.

എ ഐ ടി യു സി തൊഴിലാളി പുനരധിവാസ സംസ്ഥാന കണ്‍വെന്‍ഷന്‍
മേപ്പാടി: എഐടിയുസി തൊഴിലാളി പുനരധിവാസ സംസ്ഥാന കണ്‍വെന്‍ഷന്‍ നടത്തി. പുനരധിവാസ പ്രവര്‍ത്തന നയരേഖ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ അവതരിപ്പിച്ചു. മുണ്ടക്കൈ- ചൂരല്‍ല ദുരന്തത്തെ കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്തത് ക്രൂര മനസോടെയെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ റവന്യൂ വകുപ്പ് മന്ത്രിയുമായ കെ പി രാജേന്ദ്രന്‍ പറഞ്ഞു. മേപ്പാടിയില്‍ നടന്ന എഐടിയുസി തൊഴിലാളി കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു സഹായവും നല്‍കിയില്ലെന്ന് മാത്രമല്ല പരമാവധി കേരളത്തെ പ്രതിസന്ധിയിലാക്കാനും പുനരധിവാസ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനുമുളള ശ്രമങ്ങളാണ് നടത്തിയത്. നിര്‍ഭാഗ്യവശാല്‍ പ്രതിപക്ഷ പാര്‍ട്ടികളും ബിജെപിയോടൊപ്പം ചേര്‍ന്നിരിക്കുകയാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയണം. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന എല്ലാ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ മനുഷ്യ അദ്ധ്വാനം നല്‍കികൊണ്ട് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എ ഐ ടി യു.സി സംസ്ഥാന സര്‍ക്കാറിന് ഒപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് സി പി മുരളി അധ്യക്ഷനായി. വൈസ് പ്രസിഡന്റുമാരായ വി കെ സുബ്രമണ്യന്‍, അഡ്വ. ആര്‍ സജിലാല്‍, പി കെ മൂര്‍ത്തി, സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബു, കണ്ണൂര്‍ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാര്‍ പ്രസംഗിച്ചു. എഐടിയുസി വയനാട് ജില്ലാ സെക്രട്ടറി സി എസ് സ്റ്റാന്‍ലി സ്വാഗതംവും വി യൂസഫ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സൂര്യക്ക്  കുടുംബശ്രീ സംരംഭക അവാർഡ്
Next post സ്‌കൂൾ പരിസരത്ത് നിന്ന് കഞ്ചാവുമായി യുവാവിനെ പിടികൂടി
Close

Thank you for visiting Malayalanad.in