. സുൽത്താൻ ബത്തേരി:ആശാ വർക്കർമാർ ഉന്നയിക്കുന്ന ശമ്പള വർധന ഉൾപ്പെടെയുള്ള ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് സമരമവസാനിപ്പിക്കാതെ ഈ സർക്കാരിനെ മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്ന് ഐ എൻ ടി യു സി ജില്ല പ്രസിഡന്റ് പി പി ആലി പറഞ്ഞു.ആശാ വർക്കർമാരോട് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് ഐ എൻ ടി യു സി നെന്മേനി പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ ധർണ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പി എസ് സി അംഗങ്ങളുടെ ലക്ഷം ശമ്പള വർധനയിലൂടെ സി പി എം തൊഴിലാളി വർഗ പാർട്ടിയല്ല മുതലാളി വർഗ പാർട്ടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്.തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി പോലും കിട്ടാത്ത പാവപ്പെട്ട ആശാ വർക്കർമാർ പൊരിവെയിലത്ത് നടത്തുന്ന സമരത്തിനെ പരിഹസിക്കുന്ന സിപിഎം നേതാക്കൾ ഈ സർക്കാരിൻ്റെ പതനം ഉറപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻ്റ് റ്റിജി ചെറുതോട്ടിൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ കെ പോൾസൻ,ബിന്ദു അനന്തൻ,കെ എം വർഗീസ്,ആർ ശ്രീനിവാസൻ,ജയ മുരളി,വി ടി ബേബി,ഉഷ വേലായുധൻ,ഷിബു മലങ്കര,സുമേഷ് കോളിയാടി,ഷീല പുഞ്ചവയൽ,ദീപ ബാബു, ബിജു ഇടയനാൽ,വിനോദിനി രാധാ കൃഷ്ണൻ, തങ്കപ്പൻ ചുള്ളിയോട് തുടങ്ങിയവർ പ്രസംഗിച്ചു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...