മേപ്പാടി/കൊച്ചി: ധനം മാഗസിനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ഘടകവും സംയുക്തമായി ഏർപ്പെടുത്തിയ *ധനം ഹെല്‍ത്ത് കെയര്‍ സമ്മിറ്റ് 2025* ൽ സംസ്ഥാനത്തെ ഏറ്റവും മികച്ച ക്രിട്ടിക്കൽ കെയർ യൂണിറ്റിനുള്ള പുരസ്കാരം ആസ്റ്റർ ഡി എം ഹെൽത്ത് കെയർ സ്ഥാപകൻ ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ക്രിട്ടിക്കൽ കെയർ യൂണിറ്റിന് ലഭിച്ചു. ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇവിടെ ചികിത്സ തേടിയ 400 ൽ പരം രോഗികൾക്ക് ഏറ്റവും മികച്ച പരിചരണം ഉറപ്പുവരുത്തിയതും മരണാസന്നരായ ഒട്ടനവധി ജീവനുകളെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞതും ചികിത്സയുടെ ഏകോപനത്തിൽ കൊണ്ടുവന്ന ശാസ്ത്രീയതയും ഈ പുരസ്കാരത്തിന് അർഹമാക്കി. അത്യാധുനികമായി സജ്ജീകരിച്ച 100 കിടക്കകൾ ഉൾപ്പെട്ട യൂണിറ്റിൽ 24 മണിക്കൂറും ജനറൽ മെഡിസിൻ(ഫിസിഷ്യൻ) അനസ്തേസ്യ, പൾമോണോളജി (ശ്വാസകോശരോഗം), കാർഡിയോളജി (ഹൃദ്രോഗം) എന്നീ വിഭാഗങ്ങളുടെ ലഭ്യത ഉള്ളത്കൊണ്ട് തന്നെ മരണ നിരക്ക് കുറയ്ക്കുവാനും വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തുവാനും സാധിക്കുന്നു. കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ എ എച് പി ഐ ജനറൽ ഡയറക്ടറും ബോർഡ് മെമ്പറുമായ ഡോ. ഗിരിധർ ഗ്യാനി, യു എൻ ദുരന്ത നിവാരണ അതോറിറ്റി ഡയറക്ടർ മുരളി തുമ്മറുകുടി എന്നിവരിൽ നിന്നും ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് അനസ്തേസ്യ വിഭാഗം അസോസിയേറ്റ് പ്രൊഫസറും ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടുമായ ഡോ.അരുൺ അരവിന്ദ്, ഓപ്പറേഷൻസ് വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ.ഷാനവാസ് പള്ളിയാൽ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.
കഴിഞ്ഞ ഒരാഴ്ചകാലമായി പ്രിൻസിപ്പൽ കൃഷി ഓഫീസിൽ നടക്കുന്ന എൻ.ജി.ഒ. യൂണിയൻ സമരം ജില്ലയിലെ കർഷകരോടുള്ള വെല്ലുവിളിവിളിയാണ്. യാതൊരു അടിസ്ഥാന കാരണങ്ങൾ ഇല്ലാതെ സാമ്പത്തിക വർഷം അവസാനിക്കാറായപ്പോൾ പ്രിൻസിപ്പൽ...
. സുൽത്താൻ ബത്തേരി:ആശാ വർക്കർമാർ ഉന്നയിക്കുന്ന ശമ്പള വർധന ഉൾപ്പെടെയുള്ള ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് സമരമവസാനിപ്പിക്കാതെ ഈ സർക്കാരിനെ മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്ന് ഐ എൻ ടി...
വയനാട് അമ്പലവയൽ തോമാട്ടുചാലിൽ ആദിവാസി യുവാവിന്റെ മരണത്തിൽ അസ്വാഭാവികത എന്ന് സംശയം മലയച്ചൻ കൊല്ലി ഉന്നതിയിലെ ബിനു (25) ആണ് മരിച്ചത് വീടിനടുത്തുള്ള കാപ്പിത്തോട്ടത്തിലാണ് കഴിഞ്ഞദിവസം മരിച്ച...
കൽപ്പറ്റ: കേരളത്തിൽ സുരക്ഷിതമായ ക്യാമ്പസ്സുകളും പഠന സാഹചര്യങ്ങളും ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു വിമൻ ചേംബർ ഓഫ് കോമേഴ്സ് ഗവർണർ നിവേദനം നൽകി . ഗോത്രപർവം ഉത്ഘാടനം ചെയ്യാൻ കൽപ്പറ്റ ചന്ദ്ര...
. വെള്ളമുണ്ട: ഇന്ന് മുസ്ലീലീഗ് സ്ഥാപക ദിനം. വേറിട്ടൊരു ചടങ്ങ് നടത്തിയാണ് വെളളമുണ്ട കട്ടയാട് മുസ്ലീം ലീഗ് കമ്മിറ്റി സ്ഥാപക ദിനം ആചരിച്ചത്. 104 വയസ്സുള്ള കുഞ്ഞവുള്ള...
- എട്ട് പേര് അറസ്റ്റില്‍ ബത്തേരി: പിതാവിനെയും മകനെയും ട്രാവലറിലും ലോറിയിലുമായി തട്ടികൊണ്ടുപോകാന്‍ ശ്രമം. പോലീസിന്റെ സമയോചിത ഇടപെടലില്‍ ഇരുവരെയും രക്ഷപ്പെടുത്തി. എട്ട് പേരെ അറസ്റ്റ് ചെയ്തു....