വിമൻ ചേംബർ ഗവർണർക്കു നിവേദനം നൽകി.

കൽപ്പറ്റ:
കേരളത്തിൽ സുരക്ഷിതമായ ക്യാമ്പസ്സുകളും പഠന സാഹചര്യങ്ങളും ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു വിമൻ ചേംബർ ഓഫ് കോമേഴ്‌സ് ഗവർണർ നിവേദനം നൽകി . ഗോത്രപർവം ഉത്ഘാടനം ചെയ്യാൻ കൽപ്പറ്റ ചന്ദ്ര ഗിരി ഓഡിറ്റോറിയത്തിൽ എത്തിയപ്പോഴാണ് പ്രസിഡന്റ് ബിന്ദു മിൽട്ടന്റെ നേതൃത്വത്തിൽ ചേംബർ പ്രതിനിധികൾ ഗവർണറെ കണ്ടത് .
ക്യാംപസുകളിൽ വർധിച്ചു വരുന്ന അക്രമസംഭവങ്ങളിൽ അമ്മമാരെന്ന നിലയിലുള്ള ആശങ്ക പങ്കു വച്ചുകൊണ്ടാണ് നിവേദനം നൽകിയതെന്ന് ബിന്ദു മിൽട്ടൺ പറഞ്ഞു .
സീ സീ ക്യാമെറകൾ ഉൾപ്പെടെ സ്ഥാപിച്ചു കൊണ്ട് കാമ്പസുകളിലെ സുരക്ഷാ സംവിധാനം ശക്തമാക്കുക, പരാതികൾ കൈകാര്യം ചെയ്യാൻ 24 മണിക്കൂർ ഹെല്പ് ലൈൻ സംവിധാനം ഏർപ്പെടുത്തുക, റാഗിങ്ങും ഉപദ്രവങ്ങളും തടയാൻ നിയമങ്ങൾ കർശനമായി നടപ്പാക്കുക ., ക്യാംപസുകളിൽ അധ്യാപക , വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിയ്ക്കുക, ക്യാംപസുകളിൽ മിയ്ക്കവാറും അക്രമങ്ങൾക്കു കരണമാകാറുള്ള കൊടിതോരണങ്ങൾ , പ്രചാരണ ബോർഡുകൾ , കൊടിമരങ്ങൾ തുടങ്ങിയവ പൂർണമായി നിരോധിയ്ക്കുക തുടങ്ങിയ നിർദേശങ്ങളാണ് നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത് . വിമൻ ചേംബർ പ്രസിഡന്റ് ബിന്ദു മിൽട്ടനെ കൂടാതെ ജോയിന്റ് സെക്രട്ടറി സജിനി ലതീഷ്, നിഷ ബിപിൻ, അപർണ വിനോദ് എന്നിവരായിരുന്നു പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇന്ന്  മുസ്ലിം  ലീഗ് സ്ഥാപക ദിനം .:. വെളളമുണ്ടയിൽ 104 വയസ്സുകാരൻ പതാക ഉയർത്തി
Next post ആദിവാസി യുവാവിന്റെ മരണത്തിൽ അസ്വാഭാവികത : മൂന്ന് പേർ കസ്റ്റഡിയിൽ.
Close

Thank you for visiting Malayalanad.in