വനിതാ സംഗമം നടത്തി മേപ്പാടി: ലോക വനിതാ ദിനാചരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ സന്നദ്ധ കൂട്ടായ്മയായ ആസ്റ്റർ വളന്റിയേഴ്സും എറ്റേർണ സ്റ്റുഡന്റസ് യൂണിയനും തണൽ ചാരിറ്റി വിങ്ങും സംയുക്തമായി മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ അപകടത്തിൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സ തേടി അതിജീവിച്ച വനിതകളുടെ സംഗമം എക്സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീർ ഉൽഘാടനം നിർവ്വഹിച്ചു. 50 കുടുംബങ്ങളിൽ നിന്നായി 75 ഓളം ആളുകൾ സംഗമത്തിൽ പങ്കാളികളായി. ചടങ്ങിൽ ഡെപ്യൂട്ടി ജനറൽ മാനേജർമാരായ സൂപ്പി കല്ലങ്കോടൻ , ഡോ.ഷാനവാസ് പള്ളിയാൽ, ആസ്റ്റർ വളന്റിയർ ലീഡ് മുഹമ്മദ് ബഷീർ, സ്റ്റുഡന്റസ് യൂണിയൻ പ്രതിനിധി അമീർ സുഹൈൽ ഇ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും അവരുടെ ജീവിതാനുഭവങ്ങൾ പങ്കുവെക്കലും നടന്നു. ഒപ്പം ഓരോ കുടുംബത്തിനും അവശ്യ സാധനങ്ങളടങ്ങിയ കിറ്റ് വിതരണവും ഉണ്ടായിരുന്നു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...