.
സി.ഡി. സുനീഷ്
ബത്തേരി.
ദേശത്തിന്റേയും ഓർമ്മകളുടേയും സ്മൃതിനാശ കാലത്താണ് നാമിപ്പോൾ, പ്രശസ്ത സാഹിത്യകാരൻ എം.മുകുന്ദൻ പറഞ്ഞു.
എം.മുകുന്ദനോടൊപ്പം ഒരു പകൽ എന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുകുന്ദൻ.
പഠനത്തിന്റെ അമിതഭാരം കുട്ടികളെ കാലൂഷ്യത്തിലും സംഘർഷത്തിലും മാനസീക സംഘർഷത്തിലും എത്തിക്കുന്നു.
ഈ പ്രവണത അവരെ അച്ഛനമ്മമാരേയും സഹപാഠികളേ കൂടി കൊല്ലുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു.
കളിച്ചും ചിരിച്ചും പഠിച്ചും വളരേണ്ട മക്കളെ എ. പ്ലസ് കാരാക്കാൻ മത്സരിക്കുന്നു.
ഇതിന് മാറ്റമുണ്ടാകുക തന്നെ വേണം എം.മുകുന്ദൻ പറഞ്ഞു.
കാപട്യം നിറഞ്ഞ ഈ ലോകത്തെ പ്രതിരോധിച്ച് മാത്രമേ മൂല്യവത്തായ സമൂഹം ഉണ്ടാകുകയുള്ളു എന്ന് എം.മുകുന്ദൻ പറഞ്ഞു. സത്യത്തെ വികൃതമാക്കുന്ന ഈ ഇരുൾ കാലത്ത് അവയെ പ്രതിരോധിക്കേണ്ടത് നമ്മുടെ സാമൂഹ്യ കടമയാണെന്നും എം. മുകുന്ദൻ പറഞ്ഞു. എഴുത്തുകാരുടെ സംഘടനയായ ലീവ സംഘടിപ്പിച്ച ഏക ദിന സാഹിത്യ സമ്മേളനത്തിൽ ഒ.കെ.ജോണി, അർഷാദ് ബത്തേരി, ശ്രീകാന്ത് കോട്ടക്കൽ, ഡോ. മിനി നായർ, ഡോ. രാജേന്ദ്രൻ എടത്തുംകര, ലിജീഷ് കുമാർ എന്നിവർ പങ്കെടുത്തു.
മേപ്പാടി: മികച്ച ലബോറട്ടറിക്കുള്ള കേന്ദ്രസർക്കാർ അംഗീകാരമായ എൻ.എ.ബി.എൽ അംഗീകാരം ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ലബോറട്ടറിയ്ക്ക് ലഭിച്ചു. മികച്ച മെഡിക്കൽ ലബോറട്ടറികൾക്കും മറ്റ് അനുബന്ധ സ്ഥാപനങ്ങൾക്കും ഗുണ നിലവാരം...
വയനാട് സുഗന്ധഗിരി വനത്തിൽ നിന്ന് സ്വർണ്ണഖനന സാമഗ്രികൾ കടത്താൻ ശ്രമിച്ചവർ പിടിയിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന ഉരുക്കു വസ്തുക്കളാണ്, കടത്താൻ ശ്രമിച്ചത് വയനാട് സ്വദേശികളായ നാല് പേരെ...
ഇ - ഓഫീസ്, ഇ - ട്രഷറി സംവിധാനങ്ങൾ റവന്യൂ രംഗത്തേക്ക് കടന്നു വന്നതോടെ പ്രവാസി മലയാളികൾക്ക് പത്തു വിദേശ രാജ്യങ്ങളിൽനിന്ന് കേരളത്തിലെ ഭൂമിയുടെ നികുതി, ഭൂമിയുടെ...
കൽപ്പറ്റ: സാമൂഹ്യ വനവൽക്കരണ വിഭാഗം വയനാട് ഡിവിഷൻ കൽപ്പറ്റ സോഷ്യൽ ഫോറസ്ട്രി റേഞ്ച് ,ചെതലത്ത് റേഞ്ചിൽ ഇരുള൦ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മരിയനാട് ഭാഗത്ത് തൂത്തുലേരി ,അങ്ങാടിശ്ശേരി,നായ൪കവലഎന്നി...
. കൽപ്പറ്റ: ചെതലത്ത് റെയ്ഞ്ചിൽ മടാപറമ്പ് - കല്ലുവയൽ ഭാഗത്ത് ചികിത്സ അപ്രാപ്യമായ രീതിയിൽ ഗുരുതര പരിക്കുകളോടെ വനപാലകർ കണ്ടെത്തിയ കാട്ടാന ഇന്ന് വൈകുന്നേരം ചരിഞ്ഞു. കഴിഞ്ഞ...
ദുരന്തബാധിതരോട് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ കാണിക്കുന്നത് നിഷേധാത്മക നിലപാട്: ഇ ടി മുഹമ്മദ് ബഷീര്‍ എം പി കല്‍പ്പറ്റ: ഉരുള്‍ദുരന്തബാധിതരോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനക്കും വഞ്ചനക്കുമെതിരെ യു ഡി...