കൽപ്പറ്റ: സാമൂഹ്യ വനവൽക്കരണ വിഭാഗം വയനാട് ഡിവിഷൻ കൽപ്പറ്റ സോഷ്യൽ ഫോറസ്ട്രി റേഞ്ച് ,ചെതലത്ത് റേഞ്ചിൽ ഇരുള൦ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മരിയനാട് ഭാഗത്ത് തൂത്തുലേരി ,അങ്ങാടിശ്ശേരി,നായ൪കവലഎന്നി ഉന്നതികളിലെ നിവാസികൾക്ക് മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ മാർഗ്ഗങ്ങൾ, ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇരുള൦ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസ൪ കെ. പി.അബ്ദുൾ ഗഫൂർ ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു.
മനുഷ്യ -വന്യജീവി സംഘർഷ ലഘൂകരണ മാർഗ്ഗങ്ങളെ കുറിച്ച് ക്ലാസെടുത്തു. പൂതാടി ഗ്രാമപഞ്ചായത്ത് 8-വാ൪ഡ് മെ൩൪ ഒ. കെ.ലാലു ഉദ്ഘാടനം നിർവഹിച്ചു. കൽപ്പറ്റ റെയിഞ്ച് സോഷ്യൽ ഫോറസ്ട്രി സെക്ഷൻ ഓഫീസർ വി.എൻ.അംബിക, ബത്തേരി താലൂക്ക് ആയുർവേദ ഹോസ്പിറ്റലിലെ ഡോ. കെ. ആര്യ ലഹരി ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ച് ക്ലാസ് എടുത്തു. കൽപ്പറ്റ ആയുർവേദ ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോ..സൗമ്യ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സി. കെ.. ജോഷിമോൻ, ട്രൈബൽ പ്രമോട്ട൪ വി.വിജിഷ , ബി. പി. രാജു സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സോഷ്യൽ ഫോറസ്ട്രി കൽപ്പറ്റ, രാജേഷ് കുമാർ പി. ആ൪ ബിറ്റ് ഫോറസ്റ്റ് ഓഫീസർ. കൃഷ്ണദാസ് ബിറ്റ് ഫോറസ്റ്റ് ഓഫീസർ, സുന്ദരേശ൯ സെക്ഷൻ ഫോറസ്റ്റ് ഓഫീസ൪ ഇരുള൦ ഫോറസ്റ്റ് സ്റ്റേഷൻ എന്നിവർ പങ്കെടുത്തു. എ൦. കെ. ശശി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സോഷ്യൽ ഫോറസ്ട്രി കൽപ്പറ്റ നന്ദി രേഖപ്പെടുത്തി .
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...