കുംഭം വാവുബലി; തിരുനെല്ലിയിൽ ആയിരങ്ങളെത്തി.

തിരുനെല്ലി: കുംഭം വാവുബലി ദിനത്തിൽ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ആയിരങ്ങൾ ബലിതർപ്പണത്തിനെത്തി. വ്യാഴാഴ്ചപുലർച്ചെ അഞ്ചുമണിക്ക് തുടങ്ങി ബലിതർപ്പണത്തിന് കെ.എൽ. ശങ്കരനാരായണ ശർമ, പി. ഉണ്ണികൃഷ്ണൻ നമ്പൂതിരി, കെ.എൽ. രാധാകൃഷ്ണശർമ, കെ.എൽ. രാമചന്ദ്രശർമ എന്നിവർ നേതൃത്വം നൽകി. ക്ഷേത്രത്തിൽ നടത്തിയ വിശേഷാൽപൂജകൾക്ക് മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. കീഴ്‌ശാന്തിമാരായ ഗണേഷ് ഭട്ടതിതി, എ. രാമചന്ദ്രൻ നമ്പൂതിരി എന്നിവർ സഹകാർമികരായി. വിവിധ പ്രവർത്തനങ്ങൾക്ക് ദേവസ്വം എക്സി. ഓഫീസർ കെ. വി നാരായണൻ നമ്പൂതിരി, മാനേജർ പി.കെ. പ്രേമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post കേന്ദ്ര അവഗണനക്കെതിരെ സി.പി.എം.പനമരം – കൽപ്പറ്റ ജാഥകൾക്ക്‌ തുടക്കം.
Next post വെള്ളച്ചാൽ കുടിവെള്ള പദ്ധതി ഉൽഘാടനം ചെയ്തു.
Close

Thank you for visiting Malayalanad.in