കെ എസ്ആർ.ടി.സി ബസിന്റെ പരസ്യ നടത്തിപ്പ് സ്വകാര്യ  ഏജൻസികൾക്ക് നൽകുന്നു.

തിരുവനന്തപുരം :

കെ എസ് ആർ ടി സി ബസുകളുടെ പരസ്യ നടത്തിപ്പ് വീണ്ടും സ്വകാര്യ ഏജൻസികൾക്ക് നൽകുന്നു.
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കെ എസ് ആർ ടി സി ജീവനക്കാർക്ക് നൽകേണ്ട ശമ്പളം പോലും പിടിച്ചു വയ്ക്കുമ്പോഴാണ്, പ്രധാന ടിക്കറ്റ് ഇതര വരുമാനം സ്വകാര്യ ഏജൻസിക്ക് കൈമാറുന്നത്.
നിലവിൽ കോമേഴ്സ്യൽ വിഭാഗം നേരിട്ട് നടത്തി വൻ ലാഭം ഉണ്ടാക്കിയ പദ്ധതിയായിരുന്നു ഇത്.
2022 മുതലാണ് കെ എസ് ആർ ടി സി നേരിട്ട് പരസ്യം സ്വീകരിച്ച് ബസുകളിൽ പതിച്ചു തുടങ്ങിയത്.
നേരത്തെ സ്വകാര്യ ഏജൻസികൾ അഞ്ചു വർഷത്തേക്ക് 12 കോടി രൂപയ്ക്കാണ് ബസുകളിലെ പരസ്യ ടെൻഡർ എടുത്തിരുന്നത്.
കോവിഡ് ലോക്ക് ഡൗണിന്റെ പേരിൽ സ്വകാര്യ ഏജൻസികൾ ആറു കോടി രൂപ മാത്രമാണ് കെ എസ് ആർ ടി സിക്ക് കൈമാറിയത് .
2023 ൽ 1500 കെഎസ്ആർടിസി ബസുകളിൽ സൗജന്യമായി പരസ്യം പതിക്കുകയും ചെയ്തു.
എന്നാൽ കെഎസ്ആർടിസി നേരിട്ട് ഏറ്റെടുത്തതോടെ വരുമാനം കൂടി.
2022 ൽ 10.7 കോടി രൂപയാണ് വരുമാനവും, . ഇതിൽ 7.0 3 കോടി ലാഭവും ലഭിച്ചു.
20023 ൽ 7.35 കോടിയിൽ 5.11 കോടി ലാഭം ലഭിച്ചു.
1500 ബസുകളിലെ പരസ്യം സ്വകാര്യ ഏജൻസിക്ക് കൈമാറിയതാണ് ലാഭം കുറഞ്ഞതെന്ന് ജീവനക്കാർ പറയുന്നു.
2024ൽ 10. 43 കോടി വരുമാനം ലഭിച്ചു. 6.9 കോടി മിച്ചവും.
തുടക്കത്തിൽ 10.500 രൂപയാണ് പരസ്യ നിരക്ക്. കൂടുതൽ ബസ്സുകളിലേക്കും , കൂടുതൽ കാലയളവിലേക്കും പരസ്യം ചെയ്യുന്നവർക്ക് നിരക്കിൽ ഇളവ് നൽകുന്നു. പരസ്യം ചെയ്യുന്ന ബസുകളുടെ എണ്ണം കുറവാണെന്ന് ചൂണ്ടിക്കാട്ടി വീണ്ടും സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഈ ടെൻഡർ ക്ഷണിച്ചു .
കെഎസ്ആർടിസി ക്കുള്ളിലെ കമ്മീഷൻ താൽപര്യക്കാരാണ് ഇങ്ങനെ ഒരു നീക്കത്തിന് പിന്നിൽ എന്നും ജീവനക്കാർ ആരോപിക്കുന്നു.
സ്വതന്ത്രമായി പ്രവർത്തിച്ചിരുന്ന കൊമേഴ്സ്യൽ വിഭാഗത്തെ എസ്റ്റേറ്റ് വിഭാഗത്തിൽ ലയിപ്പിച്ചു കഴിഞ്ഞു .
ബിജു പ്രഭാകർ എംഡി യായിരിക്കെ യാണ് പരസ്യം കെഎസ്ആർടിസി കൊമേഴ്സ് വിഭാഗം ഏറ്റെടുത്തത്.
പ്രതിവർഷം 5കോടി ലൈസൻസ് ഫീക്ക് എ സി ലോ ഫ്ലോർ ബസുകൾ കൊടുത്തിരുന്നത് ആകെ നാലരക്കോടി അടച്ചിട്ടു 5 വർഷം ഉപയോഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ധോണി ഫാന്‍സ് ആപ്പ് പുറത്തിറക്കി; ആശയത്തിന് പിന്നില്‍ മലയാളി സംരംഭകന്‍
Next post അടിയോരുടെ പെരുമൻ എ.വർഗ്ഗീസിനെ അനുസ്മരിച്ച് സി.പി.ഐ. എം. എൽ
Close

Thank you for visiting Malayalanad.in