വയനാട് സ്വദേശി യു. എ. ഇയിൽ സ്കൗട്ട് മാസ്റ്റർ പരിശീലനം നേടി

യു. എ.ഇ: അറബ് വംശജരല്ലാത്തവർക്ക് അപൂർവ്വമായി ലഭിക്കുന്ന അവസരത്തിലൂടെ എമിറേറ്റ്സ് സ്കൗട്ട് അസോസിയേഷന് കീഴിൽ യു.എ.ഇ-യിൽ ഇംഗ്ലീഷ് അധ്യാപകനായ വി.പി. സുഫിയാൻ മാസ്റ്റർ സ്കൗട്ട് അധ്യാപക പരിശീലനം പൂർത്തിയാക്കി. മനോജ് മാത്യുവിന്റെ ശിക്ഷണത്തിൽ രാജ്യപുരസ്കാർ അവാർഡ് നേടിയിട്ടുണ്ട്. GVHSS മാനന്തവാടിയിലും WOHSS പിണങ്ങോടും സ്കൗട്ട് മാസ്റ്ററായും ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വയനാട് ജില്ലാ ഓഫീസ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. നിലവിൽ സ്കൗട്ട് ഗൈഡ് ഫെല്ലോഷിപ്പ് അറബ് റീജിയൻ ജനറൽ സെക്രട്ടറിയായ ഇദ്ധേഹത്തെ 2023 ൽ ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അധ്യാപക അവാർഡ് നൽകി ആധരിച്ചിട്ടുണ്ട്. വയനാട് മെ ചെറുകര പരേതനായ വി.പി. മൊയ്തുവിന്റെയും കെ.പി. ഉമ്മുകുൽസുവിന്റെയും മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കേരള ആരോഗ്യ സർവകലാശാല (KUHS) ഇന്റർസോൺ ഫുട്ബോൾ ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി ജേതാക്കൾ.
Next post കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിൽ (കെ ഐ ആർ എഫ്)  ഉന്നത സ്ഥാനം കരസ്ഥമാക്കി  ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജ്
Close

Thank you for visiting Malayalanad.in