അജീഷിന്റെ മരണത്തിന് ഒരു വയസ്സ്..വനം വകുപ്പ് അജീഷിന്റെ കുടുംബത്തെ അവഗണിച്ചു: ബി.ജെ.പി.

മാനന്തവാടി:
പാൽവെളിച്ചത്ത് കാട്ടാന ആക്രമണത്തിൽ പനിച്ചിയിൽ അജീഷ് കൊല്ലപ്പെട്ടിട്ട് ഫെബ്രുവരി 10 ന് ഒരു വർഷം തികയുമ്പോൾ വന വകുപ്പിന്റെ ഭാഗത്തിനിന്ന് അവഗണനകൾ മാത്രം.. മരണപ്പെട്ട അജീഷിന്റെ ഭാര്യക്ക് ക്ലറിക്കൽ പോലുള്ള ഓഫീസ് ജോലി ഉറപ്പ് നൽകിയ വനം വകുപ്പ് വാച്ചർ ജോലിക്കാണ് പിന്നീട് വിളിച്ചത്. ഓഫീസ് തസ്തികകൾ പലതും ഒഴിവുണ്ടായിട്ടും ഒരു വനിത എന്ന പരിഗണനപോലും നൽകിയില്ല. കുടുംബത്തിന്റെ ഏക ആശ്രമായ അജീഷ് മരണപ്പെട്ട ശേഷം ഏറെ ദു:ഖത്തിലും രോഗാവസ്ഥയിലുമാണ് അജീഷിന്റെ മാതാപിതാക്കൾ. വനം വകുപ്പിന്റെ അനാസ്ഥ മൂലം ജീവൻ നഷ്ടമായ അജീഷിന്റെ കുടുംബത്തിന് വനം വകുപ്പ് നൽകിയ വാഗ്ദാനങ്ങൾ ഉടൻ നടപ്പിൽ വരുത്തണമെന്ന് ബി.ജെ.പി. പാൽ വെളിച്ചം ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു വിൽഫ്രഡ് ജോസ്, സുഗുതൻ കെ. പത്മരാജൻ, മനോഹരൻ കെ.ആർ, സോജി സിറിയക്, സജീഷ് കെ.വി. സന്തോഷ് പി.റ്റി,മനോജ് എം.വി, ബിനു വി.ഡി. അജി.കെ. ആർ,ബിജു വി.എൻ, രാഗേഷ് മുള്ളൻതറ, വിനു വി.ഡി. തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ചുവട് നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
Next post ദുരന്തമുണ്ടാക്കുന്ന തുരങ്ക പാതക്ക് 2142 കോടിയും ദുരിത ബാധിതർക്ക് 750 കോടിയുമാണന്ന് മാവോയിസ്റ്റ് സോമൻ
Close

Thank you for visiting Malayalanad.in