.
കൽപ്പറ്റ: ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയിൽ കോൺഗ്രസ് നേതാക്കൾക്ക് കോടതി ജാമ്യം അനുവദിച്ചു. ഡി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, കെ. കെ. ഗോപി. നാഥൻ മാസ്റ്റർ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.
ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. ജയകുമാർ ജോൺ ആണ് വിധി പ്രസ്താവിച്ചത്. എൻ.എം. വിജയന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനിൽക്കുന്നതല്ലന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെ അഭിഭാഷകൻ അഡ്വ. ടി.എം റഷീദ്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം അനുവദിച്ച് കോടതി വിധി വന്നതോടെ രണ്ടാഴ്ചയിലേറെയായി വയനാട്ടിൽ നിലനിന്ന രാഷ്ട്രീയ പോരിനാണ് വിരാമമാകുന്നത്. പ്രതി ചേർക്കപ്പെട്ടവരെ ചോദ്യം ചെയ്യാമെന്നും അറസ്റ്റ് ഉണ്ടായാൽ ഒരു ലക്ഷം രൂപയുടെ ബോണ്ടിൽ വിട്ടയക്കണമെന്നും വിധിയിലുണ്ട്. മറ്റ് കാര്യമായ ഉപാധികളൊന്നുമില്ലാതെയാണ് ജാമ്യം.
ഡിസംബർ 24 – നാണ് എൻ.എം. വിജയനും മകനും വിഷം അകത്ത് ചെന്ന് ആശുപത്രിയിലാകുന്നത്. 27 – ന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് പേരും മരിച്ചു. ആത്മഹത്യാ കുറിപ്പ് എന്ന പേരിൽ കത്ത് പുറത്ത് വന്നതിനെതുടർന്നാണ് കോൺഗ്രസ് നേതാക്കളെ പ്രതി ചേർത്തത്. ബത്തേരി ഡി.വൈ.എസ്.പി. അബ്ദുൾ ഷെറീഫാണ് കേസ് അന്വേഷിച്ച് ആയിരം പേജുള്ള കേസ് ഡയറി കോടതിയിൽ സമർപ്പിച്ചത്. കോൺഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷയിൽ വാദം നടക്കുന്നതിനിടെ കേസ് ക്രൈം ബ്രാഞ്ചിനെ ഏൽപ്പിച്ച് ഉത്തരവ് വന്നിരുന്നു. എന്നാൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടില്ല. ഇതിനിടെ നേതാക്കൾക്ക് ജാമ്യം ലഭിച്ചത് കോൺഗ്രസിന് വലിയ ആശ്വാസമായിട്ടുണ്ട്.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....