മാനന്തവാടി:2025 ജനുവരി 22 ന് ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നതിൻ്റെ ഭാഗമായി അദ്ധ്യാപക സർവീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിലുള്ള ജില്ലാവാഹന പ്രചരണ ജാഥ വെള്ളമുണ്ടയിൽ സി പി ഐ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ ബാബു ഉദ്ഘാടനം ചെയ്തു. ജീവനക്കരുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിന് എന്നും സമരരംഗത്ത് നിന്ന് പോരാടുന്ന സംഘടനയാണ് ജോയിൻ്റ് കൗൺസിൽ ഉൾപ്പെടെയുള്ള അദ്ധ്യാപക സർവീസ് സംഘടനയെന്ന് സമരം ഉദ്ഘാടനം ചെയ്ത ഇ ജെ ബാബു പറഞ്ഞു. അവകാശങ്ങൾ നേടിയെടുക്കാനുള്ള സമരം വിജയിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. .2004 ൽ ബി ജെ പി സർക്കാർ രാജ്യത്ത് ആരംഭിച്ച പങ്കാളിത്ത പെൻഷൻ പദ്ധതി 2012 ൽ യു.ഡി എഫ് സർക്കാരാണ് കേരളത്തിൽ നടപ്പിലാക്കിയത്. പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള സർക്കാർ തിരുമാനം നടപ്പിലാക്കി പഴയ പെൻഷൻ പുനസ്ഥാപിക്കണമെന്ന് ജാഥ ക്യാപ്റ്റൻ ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ നാരായണൻ കുഞ്ഞിക്കണ്ണോത്ത് ആവശ്യപ്പെട്ടു.പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക. ശമ്പളപരിഷ്കരണ കുടിശികകൾ പൂർണമായും അനുവദിക്കുക. ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക. മെഡിസിപ്പ് സർക്കാർ ഏറ്റെടുക്കുക. കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജനുവരി 22 ന് പണിമുടക്ക് നടത്തുന്നതിൻ്റെ ഭാഗമായണ് ജാഥ. നാളെ വൈകുന്നേരം (17/1/25. ) വൈത്തിരി താലൂക്ക് ഓഫിസ് പരിസരത്ത് ജാഥ സമാപിക്കും സമരസമതി ചെയർമാൻ . ടി.ഡി സുനിൽ മോൻ അധ്യക്ഷത വഹിച്ചു. വൈസ് ക്യാപ്റ്റൻ ശ്രീജിത്ത് വാകേരി ജാഥാ മാനേജർ, കെ.എ പ്രേംജിത്ത്, അസിസ്റ്റൻ്റ് അമൽ വിജയ്, കെ.ഷമിർ, പ്രിൻസ് തോമസ്, ഡോ.ശ്രിനയന, മെയ്തു പൂവൻ, നിസാർ വെള്ളമുണ്ട എന്നിവർ പ്രസംഗിച്ചു
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....